‘കൊലപാതക രാഷ്ട്രീയത്തിലൂടെ കേരളത്തെ പങ്കിട്ടെടുക്കാന്‍ സി.പി.എം- ബി.ജെ.പി ശ്രമം’

കോഴിക്കോട് : കൊലപാതക രാഷ്ട്രീയത്തെയും വര്‍ഗീയ ധ്രുവീകരണത്തെയും പരോക്ഷമായി പിന്തുണച്ച് കാലക്രമേണ കേരളത്തെ പങ്കിട്ടെടുക്കാനുള്ള രഹസ്യ അജണ്ടക്ക്  സി.പി.എമ്മും ബി.ജെ.പിയും ശ്രമിക്കുന്നതായി കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയംഗം എ.കെ. ആന്‍റണി. ബി.ജെ.പി വളര്‍ച്ച എത്രത്തോളമായിരിക്കുമെന്ന് സി.പി.എമ്മിനറിയാം. ഇതിനിടയില്‍ കോണ്‍ഗ്രസിനെ ദുര്‍ബലപ്പെടുത്തി സംസ്ഥാനം പങ്കിട്ടെടുക്കാന്‍ കമ്യൂണിസ്്റ്റ് പാര്‍ട്ടിയിലെ ചില നേതാക്കള്‍ ശ്രമിക്കുന്നതായി സംശയിക്കുന്നു. കേരളത്തിലെ ചെറുപ്പക്കാര്‍ ജാതിമത സംഘടനകളില്‍ കൂടുതലായി അണിചേരുന്നതായും അദ്ദേഹം കോഴിക്കോട് ഗവ. ഗെസ്റ്റ് ഹൗസില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പൊലീസിന് സ്വാതന്ത്ര്യം നല്‍കാത്തതാണ് കണ്ണൂരിലെ പ്രശ്നം രൂക്ഷമാകാന്‍ കാരണം. കേന്ദ്ര ഭരണം ലഭിച്ച ബി.ജെ.പിയുടെയും കേരള ഭരണം ലഭിച്ച സി.പി.എമ്മിന്‍െറയും അഹങ്കാരത്താലാണ് ഇവിടെ ചോരക്കളി തുടരുന്നത്. ഇത് അവസാനിപ്പിക്കണം.  

വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമിക്കുന്ന ആര്‍.എസ്.എസിനെയും ബി.ജെ.പിയെയും വളരാന്‍ സഹായിക്കുന്ന തരത്തില്‍ ചില ന്യൂനപക്ഷ വര്‍ഗീയ സംഘടനകള്‍ സംസ്ഥാനത്തുള്ളതായി ആന്‍റണി പറഞ്ഞു. ബി.ജെ.പിയെപ്പോലെ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കിടയിലും ചെറിയ ചില തീവ്രവാദ സംഘടനകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍, അവര്‍ക്കെതിരെ ന്യൂനപക്ഷ വിഭാഗങ്ങളുടെതന്നെ മുഖ്യധാരാ രാഷ്ട്രീയകക്ഷികളും സംഘടനകളും ശക്തമായ നിലപാടെടുക്കുന്നുണ്ട്.

മറ്റൊരു സര്‍ക്കാറും പിണറായി വിജയന്‍ സര്‍ക്കാറിനെപ്പോലെ ചുരുങ്ങിയ കാലംകൊണ്ട് ഇത്രയധികം നിറം മങ്ങിയിട്ടില്ല. ഉദ്യോഗസ്ഥര്‍ക്കിടയില്‍ ചേരിപ്പോരും രൂക്ഷമാവുമ്പോള്‍ സംസ്ഥാനത്ത് ഭരണസ്തംഭനമുണ്ടാവുമോ എന്നാണ് ആശങ്ക. അനുമതിയില്ലാതെ ആര് ഫോണ്‍ ചോര്‍ത്തിയാലും അവര്‍ക്കെതിരെ നടപടിയെടുക്കണം. സ്വാശ്രയ കോളജുകള്‍ അത്യാപത്താണെന്ന അഭിപ്രായമുണ്ടെങ്കില്‍ സര്‍ക്കാര്‍ അവ അടച്ചുപൂട്ടിക്കൊള്ളട്ടെ. സ്വാശ്രയ കോളജ്, മാനേജ്മെന്‍റുകള്‍ക്ക് നിയന്ത്രണം ആവശ്യമാാണെന്നും അദ്ദേഹം പറഞ്ഞു. എം.കെ. രാഘവന്‍ എം.പി, കോഴിക്കോട് ഡി.സി.സി. പ്രസിഡന്‍റ് കെ.സി. അബു എന്നിവരും വാര്‍ത്താസമ്മേളന

Tags:    
News Summary - bjp cpm,

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.