കൊച്ചി: തദ്ദേശ െതരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിയിട്ടും ബി.ജെ.പിയിലെ ഉൾപ്പോരിന് ശമനമില്ല. തെരഞ്ഞെടുപ്പിന് മുന്നോടിയായി കോർ കമ്മിറ്റി യോഗംപോലും ചേരാനായിട്ടില്ല. വെള്ളിയാഴ്ച നിശ്ചയിച്ച യോഗം മാറ്റിയെങ്കിലും പുതിയ തീയതി പ്രഖ്യാപിച്ചിട്ടില്ല. ഗ്രൂപ്പുപോര് രൂക്ഷമായതാണ് കാരണമായി പാർട്ടി വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നത്. ആർ.എസ്.എസ് ഇടപെട്ട്, പ്രശ്നം പരിഹരിച്ച് യോഗം ചേരാൻ നിർദേശിച്ചിരുന്നു.
എന്നാൽ, അർഹമായ പരിഗണന കിട്ടുന്നില്ലെന്ന പരാതിയുമായി പാർട്ടിയിൽ കലാപക്കൊടി ഉയർത്തിയ ശോഭ സുരേന്ദ്രൻ, പി.എം. വേലായുധൻ തുടങ്ങിയവർ അയഞ്ഞിട്ടില്ല. കേന്ദ്ര സഹമന്ത്രി വി. മുരളീധരൻ ശോഭയുമായി ചർച്ച നടത്തിയെങ്കിലും സാഹചര്യം മാറിയിട്ടില്ല. വലിയൊരു വിഭാഗം നേതാക്കളാണ് ചുമതലകളിലുണ്ടായിട്ടും നിർജീവമായത്. സംസ്ഥാന ഭാരവാഹികൾക്ക് ജില്ലകളുടെ ചുമതലകൾ നൽകിയിട്ടുണ്ടെങ്കിലും ഇവർ യോഗങ്ങളിലെ സമാപന പ്രസംഗങ്ങളിലേക്ക് ഒതുങ്ങുകയാണെന്ന വിമർശനമുണ്ട്. സംഘടനപരമായി പ്രവർത്തിക്കാൻ അവസരം നൽകണമെന്നാണ് ശോഭയുടെ ആവശ്യം. സുരേന്ദ്രൻ സംസ്ഥാന പ്രസിഡൻറായതു മുതൽ ഭിന്നത രൂക്ഷമാണ്. സ്ഥാനാർഥികളെ ഈ മാസം അഞ്ചിന് പ്രഖ്യാപിക്കാനാണ് തീരുമാനിച്ചതെങ്കിലും നടപ്പായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.