കണ്ണൂർ: പാലത്തായിയിൽ നാലാം ക്ലാസുകാരിയെ സ്കൂളിൽ പീഡിപ്പിച്ച കേസിൽ ബി.ജെ.പി നേതാവ ് പത്മരാജൻ അറസ്റ്റിലായത് കനത്ത സമ്മർദങ്ങൾക്കൊടുവിൽ. വീട്ടിൽനിന്ന് മൂന് നു കിലോമീറ്റർ മാത്രം അകലെ, പാനൂർ പൊലീസിെൻറ വിളിപ്പുറത്ത് ബി.ജെ.പി പ്രവർത്തകൻ കൂടിയായ ബന്ധുവിെൻറ വീട്ടിലാണ് ഇയാൾ ഒരുമാസത്തോളം ഒഴിവിൽ കഴിഞ്ഞത്. വേണമെങ്കിൽ അറസ്റ്റ് നേരത്തേതന്നെ ആകാമായിരുന്നുവെന്ന് ചുരുക്കം. പ്രതി സംസ്ഥാനത്തിന് പുറത്ത് ഒളിവിലാണെന്ന് വിശദീകരിച്ച പൊലീസ്, പെൺകുട്ടിയെ ആവർത്തിച്ച് ചോദ്യം ചെയ്തും മൊഴിയിൽ വൈരുധ്യമെന്ന വാദമുയർത്തിയും അറസ്റ്റ് നീട്ടിക്കൊണ്ടുപോയി.
ഈ സമയമത്രയും പെൺകുട്ടിയുടെ കുടുംബത്തെ സമ്മർദത്തിലാക്കി പരാതി പിൻവലിപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു സംഘ്പരിവാർ. അതിനായി പലർ മുഖേന കുടുംബവുമായി ബന്ധപ്പെട്ടു. എന്നാൽ, പരാതിയിൽ കുട്ടിയുടെ കുടുംബം ഉറച്ചുനിന്നു. പോക്സോ കേസുകളിൽ, ഇരയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഉടൻ അറസ്റ്റ് എന്നതാണ് പൊതു നടപടിക്രമം. ഇവിടെ ഇരയെ പലകുറി ചോദ്യം ചെയ്ത പൊലീസ് നടപടി പ്രതിയോട് പൊലീസ് സ്വീകരിച്ച അനുഭാവത്തിന് തെളിവാണ്. സ്കൂളിലെ മറ്റു പെൺകുട്ടികളെയും ബി.ജെ.പി നേതാവ് മുമ്പ് ഉപദ്രവിച്ചതായി പരാതിയുണ്ട്. ഇക്കാര്യം സ്കൂൾ അധികൃതർ ഒതുക്കുകയാണുണ്ടായത്.
ഒരു മാസമായിട്ടും പ്രതിയെ പിടികൂടാതായതോടെ കെ. സച്ചിദാനന്ദൻ ഉൾപ്പെടെ സാംസ്കാരിക നായകരും നേതാക്കളും പൊലീസിനെതിരെ രംഗത്തുവന്നു. മുഖ്യമന്ത്രി പിണറായി വിജയെൻറ ജില്ലയിൽ, ആരോഗ്യ മന്ത്രി ശൈലജയുടെ മണ്ഡലത്തിലാണ് പോക്സോ കേസിലെ പ്രതിയായ ബി.ജെ.പി നേതാവിനോട് പൊലീസ് മൃദുനയം സ്വീകരിച്ചത്. സമൂഹ മാധ്യമങ്ങളിലടക്കം ഇക്കാര്യം സജീവ ചർച്ചയായത് സർക്കാറിനെ പ്രതിക്കൂട്ടിലാക്കി. ഇതോടെ പൊലീസ്, സർക്കാറിന് നാണക്കേടുണ്ടാക്കരുതെന്ന ശാസനയുമായി മന്ത്രി ശൈലജ രംഗത്തുവന്നു. സി.പി.എം ജില്ല നേതൃത്വവും പരസ്യ പ്രതിഷേധം നടത്തി. ഒടുവിൽ, പത്മരാജൻ മറ്റുകുട്ടികളെയും ശല്യം ചെയ്യാറുണ്ടെന്ന് ഇരയുടെ സഹപാഠി വെളിപ്പെടുത്തിയതോടെ അറസ്റ്റ് ഒഴിവാക്കാനാകാത്ത നിലവന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.