തിരുവനന്തപുരം: ബി.ജെ.പി നേതൃത്വം നൽകിയ ഉറപ്പുകളെ തുടർന്ന് എൻ.ഡി.എയിൽ സജീവമായി തുടരുമെന്ന് കേരള കോൺഗ്രസ് നേതാവ് പി.സി. തോമസ്.
മുമ്പ് ഉറപ്പ് നൽകിയ കാര്യങ്ങളിൽ തീരുമാനം വൈകിയ സാഹചര്യത്തിലാണ് എൻ.ഡി.എയിൽ സജീവമാകാതിരുന്നത്. എന്നാൽ ഇപ്പോൾ പ്രശ്നങ്ങൾ പരിഹരിക്കാമെന്ന് ബി.ജെ.പിയുടെ കേന്ദ്ര-സംസ്ഥാന നേതൃത്വങ്ങൾ ഉറപ്പു നൽകിയതായി പി.സി. തോമസ് പറഞ്ഞു.
ബിജെപി നേതൃത്വത്തിന്‍റെ അവഗണനയെത്തുടർന്ന് മുന്നണി വിട്ട് പി.സി.തോമസ് യു.ഡി.എഫിലേക്ക് ചേക്കേറാൻ ഒരുങ്ങിയിരുന്നു. കേന്ദ്ര മന്ത്രി പ്രൾഹാദ് ജോഷിയുടെ അധ്യക്ഷതയിൽ കഴിഞ്ഞ ദിവസം ചേർന്ന എൻ.ഡി.എ യോഗത്തിലും അദ്ദേഹം പങ്കെടുത്തു.
ജനപക്ഷം നേതാവും പൂഞ്ഞാർ എം.എൽ.എയുമായ പി.സി ജോർജ്ജിനെയും എൻ.ഡി.എയിലേക്ക് ക്ഷണിച്ചതായും പി.സി. തോമസ് പറഞ്ഞു. ഓർത്തഡോക്‌സ്-യാക്കോബായ തർക്കം പരിഹരിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി താൽപര്യം എടുത്തത് നന്നായെന്നും അതിന് തന്‍റെ പാർട്ടിയുടെ എല്ലാ പിന്തുണയുമുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.