ഓയൂർ: ബി.ജെ.പി പ്രവർത്തകർ പാർട്ടി വിട്ട് സി.പി.എമ്മിൽ ചേർന്നു. ഓടനാവട്ടം സൊസൈറ്റിമുക്ക് ജങ്ഷനിൽ നിന്ന് 22 ബി.ജെ.പി പ്രവർത്തകരും കുടുംബാംഗങ്ങളുമാണ് സി.പി.എമ്മിൽ ചേർന്നത്.
സി.പി.എം ഓടനാവട്ടം ലോക്കൽ കമ്മിറ്റി നേതൃത്വത്തിൽ സൊസൈറ്റി ജങ്ഷനിൽ നടന്ന യോഗം മന്ത്രി കെ.എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്തു. ബി.ജെ.പിയിൽ നിന്ന് വന്ന പ്രവർത്തകരെ മന്ത്രി ബാലഗോപാൽ മാല അണിയിച്ച് സ്വീകരിച്ചു. യോഗത്തിൽ ലോക്കൽ കമ്മിറ്റിയംഗം കെ. സോമശേഖരൻ അധ്യക്ഷനായി.
ലോക്കൽ സെക്രട്ടറി എൽ ബാലഗോപാൽ , ജില്ലാ സെക്രട്ടറിയറ്റംഗം പി. എ എബ്രഹാം, നെടുവത്തൂർ ഏരിയ സെക്രട്ടറി പി തങ്കപ്പൻ പിള്ള, ഏരിയ കമ്മിറ്റി അംഗങ്ങളായ മുരളി മടന്തകോട്, ആർ പ്രേമചന്ദ്രൻ, ബി സനൽകുമാർ, കെ ഷാജി, വെളിയം ലോക്കൽ സെക്രട്ടറി എച്ച് ആർ പ്രമോദ് കുമാർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.