ബി.ജെ.പി സംസ്​ഥാന ഭാരവാഹി പട്ടിക പുറത്തിറക്കി; കെ. സുരേന്ദ്രൻ അധ്യക്ഷ സ്​ഥാനത്ത്​ തുടരും

തിരുവനന്തപുരം: നിരവധി മാറ്റങ്ങളോടെ ബി.ജെ.പി സംസ്ഥാന ഭാരവാഹി പട്ടിക പുറത്തിറക്കി. അധ്യക്ഷ സ്​ഥാനത്തുനിന്ന്​ മാറ്റുമെന്ന്​ പ്രചരിച്ചിരുന്ന കെ. സുരേന്ദ്രനാണ്​ പട്ടിക പുറത്തിറക്കിയത്​. ഇതോടെ സുരേന്ദ്രൻ അധ്യക്ഷ സ്​ഥാനത്ത്​ തുടരുമെന്ന്​ ഉറപ്പിച്ചു.

അഞ്ച്​ ജില്ല പ്രസിഡന്‍റുമാരെ മാറ്റി. കാസർകോട്​, വയനാട്​, പാലക്കാട്​, കോട്ടയം, പത്തനംതിട്ട ജില്ലകളിലാണ്​ മാറ്റം. ജനറൽ സെക്രട്ടറിമാർക്ക്​ മാറ്റമില്ല. എ.എൻ. രാധാകൃഷ്​ണനും ശോഭാ സുരേന്ദ്രനും വൈസ്​ പ്രസിഡന്‍റുമാരായി തുടരും.

കോൺഗ്രസിൽനിന്ന്​ എത്തിയ പന്തളം പ്രതാപൻ സംസ്​ഥാന സെക്രട്ടറിയാകും​. നടൻ കൃഷ്​ണകുമാറിനെ ദേശീയ കൗൺസിലിൽ ഉൾപ്പെടുത്തി. സംസ്​ഥാന ഓഫിസ്​ സെക്രട്ടറിയെയും മാറ്റി. ജയരാജ്​ കൈമളാണ്​ പുതിയ ഓഫിസ്​ സെക്രട്ടറി. മൂന്ന്​ പുതിയ വക്​താക്കളും പട്ടികയിൽ ഇടം നേടി.

എ.എൻ. രാധാകൃഷ്​ണൻ, ശോഭ സുരേന്ദ്രൻ, ​ഡോ. കെ.എസ്​. രാധാകൃഷ്​ണൻ, ഡോ. പ്രമീള, സി. സദാനന്ദൻ മാസ്റ്റർ, വി.ടി. രമ, വി.വി. രാജൻ, സി. ശിവൻകുട്ടി, പി. രഘുനാഥ്​, അഡ്വ. ബി. ഗോപാലകൃഷ്​ണൻ എന്നിവരാണ്​ വൈസ്​ പ്രസിഡന്‍റുമാർ.

എം.ടി. രമേശ്​, അഡ്വ. ജോർജ്​ കുര്യൻ, സി. കൃഷ്​ണ കുമാർ, അഡ്വ. പി. സുധീർ, എം. ഗണേഷ്​, കെ. സുഭാഷ്​ എന്നിവർ ജനറൽ സെക്രട്ടറിമാരായി തുടരും. അഡ്വ. ഇ. കൃഷ്​ണദാസാണ്​ ട്രഷറർ. 



Tags:    
News Summary - BJP releases list of state office bearers; K. Surendran will continue as president

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.