കൊച്ചി: ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ ജനവിരുദ്ധ നയങ്ങൾക്കെതിരെ നടക്കുന്ന പ്രതിഷേധങ്ങൾ തകർക്കാൻ ബി.ജെ.പി ശ്രമം. സേവ് ലക്ഷദ്വീപ് ഫോറത്തിെൻറ പ്രതിഷേധത്തിൽ പങ്കെടുക്കുന്നവരെ താക്കീത് ചെയ്ത് ദേശീയ ഉപാധ്യക്ഷൻ എ.പി. അബ്ദുല്ലക്കുട്ടി നൽകിയ ശബ്ദ സന്ദേശം പുറത്തായി.
ഏഴിന് നടത്തിയ നിരാഹാര സമരത്തിൽ നിന്ന് വിട്ടുനിൽക്കണമെന്ന് തലേന്ന് രഹസ്യമായി നൽകിയ നിർദേശമാണ് പുറത്തായത്. കമ്മിറ്റിയുമായി സഹകരിക്കരുതെന്നും സമരത്തിൽ പങ്കെടുക്കുന്നവരെ പാർട്ടിയിൽനിന്ന് പുറത്താക്കുമെന്നും അബ്ദുല്ലക്കുട്ടി മുന്നറിയിപ്പ് നൽകുന്നു. ഫോറത്തിൽ അംഗങ്ങളായ ശേഷം അതിനുള്ളിൽ ഭിന്നിപ്പുണ്ടാക്കുകയായിരുന്നു ബി.ജെ.പി ലക്ഷ്യമിട്ടതെന്ന് ഇതോടെ വ്യക്തമായി. ഈ നിലപാടിനെതിരെ പാർട്ടിക്കുള്ളിൽനിന്നുതന്നെ പ്രതിഷേധമുണ്ടായിരുന്നു.
നേതൃത്വത്തിെൻറ നിർദേശം ലംഘിച്ചും ഫോറത്തിെൻറ സമരങ്ങളിൽ പങ്കെടുക്കുമെന്ന് അമിനി ദ്വീപ് ബി.ജെ.പി പ്രസിഡൻറ് പി.വി. മുഹമ്മദ് സലീം പറഞ്ഞു.
സേവ് ലക്ഷദ്വീപ് ഫോറത്തിെൻറ ഭാഗമാണ് ബി.ജെ.പി. നാടിെന തകർക്കാൻ ശ്രമിക്കുന്നവരെ ഒറ്റപ്പെടുത്തും. ലക്ഷദ്വീപ് ബി.ജെ.പി രാഷ്ട്രീയം പഠിച്ചത് കേരളത്തിലെ സംഘത്തിൽനിന്നല്ല. തങ്ങൾ നിലകൊള്ളുന്നത് ദ്വീപിെൻറ നന്മക്കാണ്. അത് തകർക്കാൻ ശ്രമിക്കുന്നവർക്കെതിരെ ദ്വീപ് ജനത ഒറ്റക്കെട്ടായി നിലകൊള്ളും. ഫോറം നടത്തിയ നിരാഹാര സമരത്തിൽനിന്ന് ബി.ജെ.പി വിട്ടുനിന്നത് ശരിയായില്ലെന്നും അദ്ദേഹം പറഞ്ഞു.
ആയിഷ സുൽത്താനക്കെതിരെ രാജ്യദ്രോഹ കുറ്റത്തിന് കേസ് നൽകിയതോടെ ബി.ജെ.പിയിൽനിന്ന് കൂട്ടരാജിയാണ്. മിനിക്കോയ് ദ്വീപ് ബി.ജെ.പി പ്രസിഡൻറ് എച്ച്. ഇബ്രാഹിം തിതിഗ്, സെക്രട്ടറി ഷൗക്കത്ത് കൻബിലോഗ്, ട്രഷറർ മുഹമ്മദ് കലീലുഗോത്തി എന്നിവരും രാജി സമർപ്പിച്ചു.
സംസ്ഥാന പ്രസിഡൻറും ഏതാനും ആളുകളുമൊഴികെ പാർട്ടിയിൽ ഇപ്പോഴും നിലകൊള്ളുന്ന പ്രവർത്തകരിൽ ഭൂരിഭാഗവും അബ്ദുല്ലക്കുട്ടിയുടെ നിലപാടുകളിലും ആയിഷ സുൽത്താനക്കെതിരെ കേസ് നൽകിയതിലും ശക്തമായ വിയോജിപ്പാണ് പ്രകടിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.