തിരുവനന്തപുരം: ശബരിമല വിഷയത്തിൽ ബി.ജെ.പി- ആർ.എസ്.എസ് നടത്തുന്ന സമരത്തിനോട് 95 ശതമാനം ആളുകളും എതിരാെണന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കേരളത്തിലെ ജനസംഖ്യയിൽ അഞ്ചു ശതമാനമേ ഇൗ സമരത്തിെൻറ കൂടെയുള്ളൂ.
95 ശതമാനം ആളുകൾ മൗനംപാലിക്കുന്നതുകൊണ്ടാണ് അഞ്ച് ശതമാനക്കാർക്ക് കുഴപ്പം ഉണ്ടാക്കാൻ സാധിക്കുന്നത്. 95 ശതമാനം വരുന്ന ജനങ്ങൾ ഉണരണം. ജനങ്ങളെ അണിനിരത്തി ഇതിനെ നേരിടൽ മാത്രമേ വഴിയുള്ളൂ. പൊലീസ് നടപടികൊണ്ട് മാത്രം സാധിക്കില്ല. ജനങ്ങൾതന്നെ അക്രമത്തിെനതിരെ രംഗത്തിറങ്ങണം- കോടിയേരി പറഞ്ഞു. നിയമ ലംഘനം ആരുനടത്തിയാലും അറസ്റ്റ് ചെയ്യും. എത്ര ഉന്നതർ ആയാലും നിയമവാഴ്ചക്ക് വിധേയമായേ പ്രവർത്തിക്കാവൂ. ദിവസേന ഒാരോ പ്രശ്നം സൃഷ്ടിക്കാൻ ബി.ജെ.പി തീരുമാനിച്ചിരിക്കുകയാണ്.
ഇതിനെ േനരിടാൻ സർക്കാർ സാധ്യമായ എല്ലാ നിയമനടപടികളും സ്വീകരിക്കും. നിരോധനാജ്ഞ പ്രഖ്യാപിക്കണമെന്ന് സംസ്ഥാന ചീഫ് സെക്രട്ടറിക്ക് നിർദേശം കൊടുത്തത് കേന്ദ്ര ആഭ്യന്തര വകുപ്പാണ്. അതു നടപ്പാക്കിയത് ബി.ജെ.പിക്കാർതന്നെ ലംഘിക്കുന്നത് വിരോധാഭാസമാണ്. വിമോചനസമരത്തിെൻറ അന്തരീക്ഷം കേരളത്തിൽ ഉണ്ടാക്കാനാണ് ബി.െജ.പി ശ്രമിക്കുന്നത്. വിമോചന സമരകാലത്ത് ഇങ്ങനെ ആയിരുന്നു അവസ്ഥ.
മന്ത്രിമാർ പോകുന്ന സ്ഥലത്ത് അക്രമം നടത്തുന്നത് അക്കാലത്ത് നടന്നതാണ്. വിമോചന സമരത്തിെൻറ പുതിയ പതിപ്പാണ് ഇപ്പോൾ സംഘ്പരിവാർ നടപ്പാക്കുന്ന അക്രമ സംഭവങ്ങൾ. എൻ.എസ്.എസ് ആർ.എസ്.എസിെൻറ കൂടെ കൂടുന്ന ഒരു സംഘടനയല്ല. എൻ.എസ്.എസിന് ശബരിമല യുവതി പ്രവേശനം സംബന്ധിച്ച് അവരുടേതായ നിലപാടുണ്ട്. സദുദ്ദേശ്യപരമായി അവർ ചില പ്രശ്നങ്ങൾ ഉന്നയിച്ചിട്ടുണ്ട്. അവ പരിഹരിക്കാൻ ശ്രമിച്ചിട്ടുണ്ട്- കോടിയേരി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.