കോഴിക്കോട്: സ്വാശ്രയ കോളജ് പ്രശ്നത്തില്‍ മുഖ്യമന്ത്രിക്ക് നേരെ രണ്ടിടത്ത് കരിങ്കൊടി. യൂത്ത് കോണ്‍ഗ്രസ്, യുവമോര്‍ച്ച പ്രവര്‍ത്തകരാണ് മുഖ്യമന്ത്രി പിണറായി വിജയന്‍െറ കാറിന് മുന്നിലത്തെി കരിങ്കൊടി കാണിച്ചത്. സംഭവത്തില്‍ എട്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. യുവമോര്‍ച്ച ജില്ല സെക്രട്ടറിക്ക് പൊലീസ് മര്‍ദനത്തില്‍ പരിക്കേറ്റു.
വ്യാഴാഴ്ച രാവിലെ വെസ്റ്റ്ഹില്‍ ഗെസ്റ്റ് ഹൗസില്‍നിന്ന് കോര്‍പറേഷന്‍ കൗണ്‍സില്‍ ഹാളിലെ സ്വീകരണ പരിപാടിയിലേക്ക് കാറില്‍ വരുമ്പോഴാണ് യുവമോര്‍ച്ച പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ വെസ്റ്റ്ഹില്‍ ചുങ്കത്ത് കരിങ്കൊടി കാണിച്ചത്. കനത്ത പൊലീസ് സുരക്ഷയിലായിരുന്ന മുഖ്യമന്ത്രിയുടെ കാറിന് പിന്നാലെ സംസ്ഥാന ഭാരവാഹികളുള്‍പ്പെടെ ഏതാനും യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കരിങ്കൊടിയുമായി മുദ്രാവാക്യം വിളികളുമായി ഓടിവരുകയായിരുന്നു. യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്‍റ് കെ.പി. പ്രകാശ്ബാബുവിന്‍െറ നേതൃത്വത്തിലാണ് കരിങ്കൊടി കാണിച്ചത്. പൊലീസത്തെി ലാത്തി വീശി പ്രവര്‍ത്തകരെ മാറ്റുന്നതിനിടെ യുവമോര്‍ച്ച ജില്ല സെക്രട്ടറി ഷാലു എരഞ്ഞിക്കലിന് തലക്ക് പരിക്കേറ്റു. ഇയാളെ ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവമോര്‍ച്ച നേതാക്കളായ പ്രകാശ് ബാബു, ബബീഷ്, വിവേക് കുന്നത്ത് എന്നിവരെ നടക്കാവ് പൊലീസ് അറസ്റ്റ് ചെയ്തു.
ബീച്ച് ആശുപത്രിക്ക് സമീപം മൂന്നാലിങ്കല്‍ ജങ്ഷനിലാണ് 12ഓളം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടിയുമായി മുഖ്യമന്ത്രിയുടെ കാറിന് മുന്നിലേക്ക് ചാടിവീണത്. പ്രതിഷേധത്തെ തുടര്‍ന്ന് വാഹനം അഞ്ച് മിനിറ്റിലേറെ റോഡില്‍ കിടന്നു. വാഹനം തടഞ്ഞിട്ട യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി വിദ്യ ബാലകൃഷ്ണനെ നീക്കാന്‍ വനിത പൊലീസ് ഉണ്ടായിരുന്നില്ല. പിന്നീട് വനിത പൊലീസ് എത്തിയാണ് ഇവരെ അറസ്റ്റ് ചെയ്ത് നീക്കിയത്. കോര്‍പറേഷനിലെ സ്വീകരണം കഴിഞ്ഞ് തിരിച്ച് വരുമ്പോഴായിരുന്നു സംഭവം. സംഭവത്തില്‍ ടൗണ്‍ പൊലീസ് ആറുപേരെ അറസ്റ്റ് ചെയ്തു. പ്രതിഷേധത്തില്‍ പങ്കെടുത്ത യൂത്ത് കോണ്‍ഗ്രസ് പാര്‍ലമെന്‍റ് മണ്ഡലം പ്രസിഡന്‍റ് പി.പി. നൗഷീര്‍, വൈസ് പ്രസിഡന്‍റ് എം. ധനീഷ് ലാല്‍, ജയ്സല്‍ അത്തോളി, ഷിബു, സംസ്ഥാന ജനറല്‍ സെക്രട്ടറി വിദ്യ ബാലകൃഷ്ണന്‍, ശ്രീയേഷ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.