തൃത്താല: എ.കെ.ജിക്കെതിരായ പരാമർശത്തിൽ വി.ടി. ബൽറാം എം.എൽ.എക്കെതിരെ വീണ്ടും പ്രതിഷേധം. ബൽറാമിന്‍റെ വാഹനത്തിന് നേരെ സി.പി.എം പ്രവർത്തകർ കരിങ്കൊടി കാട്ടി.
എം.എൽ.എയുടെ വാഹനം തടയാൻ പ്രതിഷേധക്കാർ ശ്രമം നടത്തി. എന്നാൽ, വൻ പൊലീസ് സന്നാഹം ബലം പ്രയോഗിച്ച് പ്രതിഷേധക്കാരെ തടഞ്ഞു നിർത്തി. ബൽറാമിന്‍റെ വാഹനത്തിനും പൊലീസ് അകമ്പടി ഉണ്ടായിരുന്നു.
കരിങ്കൊടി പ്രതിഷേധത്തെ മാനിക്കുന്നുവെന്നും പരിപാടികൾ തടസപ്പെടുത്താൻ ശ്രമം ഉണ്ടായാൽ അത് ജനങ്ങളോടുള്ള വെല്ലുവിളിയായി സമൂഹം തിരിച്ചറിയുമെന്നും യോഗത്തിൽ ബൽറാം ചൂണ്ടിക്കാട്ടി.
മരണമടഞ്ഞ അംഗത്തിന്‍റെ കുടുംബത്തിനുള്ള ഇൻഷുറൻസ് സഹായം കൈമാറുന്നതിനായി ക്ഷീരോൽപാദന സഹകരണ സംഘങ്ങൾ സംഘടിപ്പിച്ച ചടങ്ങിൽ പങ്കെടുക്കാൻ പോവുകയായിരുന്നു ബൽറാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.