ഗൃഹനാഥന്‍റെ മൃതദേഹത്തിന്​ രണ്ടു ദിവസം പഴക്കം; അതേ വീട്ടിലുള്ള ഭാര്യയും മകളും അറിഞ്ഞില്ലെന്ന്​

കണ്ണൂർ: നഗരത്തിൽ ഗൃഹനാഥനെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. തളാപ്പ്​ നഴ്​സിങ്​ ഹോമിന്​ സമീപം ലംഹയിൽ റാസിക്കിനെ (70) ആണ് മരിച്ചനിലയിൽ കണ്ടെത്തിയത്. സ്‌പെഷൽ ബ്രാഞ്ചിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് ചൊവ്വാ​ഴ്ച ഉച്ചയോടെ മൃതദേഹം കണ്ടെത്തിയത്. കണ്ടെത്തു​​മ്പോൾ മൃതദേഹത്തിന് രണ്ടു ദിവസത്തെ പഴക്കമുണ്ടായിരുന്നു.

അഴുകിയ നിലയിലായ മൃതദേഹം ഐ.ആർ.പി.സി പ്രവർത്തകരെത്തിയാണ്​ നീക്കം ചെയ്​തത്​. ഇയാളുടെ കൂടെ ഭാര്യയും മകളും താമസിക്കുന്നുണ്ട്​. ഇവർ മരണ വിവരം ആരെയും അറിയിച്ചില്ലെന്ന്​ പൊലീസ്​ പറഞ്ഞു. വീട്ടുകാരുമായി അത്ര സ്വരചേർച്ചയിലല്ലായിരുന്ന ഇയാൾ ഒരു മുറിയിൽ തനിച്ചായിരുന്നു താമസം. അതിനാൽ മരണ​പ്പെട്ട വിവരം തങ്ങൾ അറിഞ്ഞില്ലെന്നാണ്​ കുടുംബാംഗങ്ങൾ പറ​ഞ്ഞതെന്ന്​ പൊലീസ്​ അറിയിച്ചു.

മൃതദേഹം പോസ്​റ്റു​മോർട്ടത്തിനായി പരിയാരം ഗവ. മെഡിക്കൽ കോളജിലേക്ക്​ മാറ്റി. പോസ്​റ്റു​മോർട്ടം റിപ്പോർട്ട്​ കിട്ടിയാൽ മാത്രമേ മരണത്തെ സംബന്ധിച്ച്​ കൂടുതൽ വിവരങ്ങൾ അറിയാൻ കഴിയുവെന്ന്​ പൊലീസ്​ പറഞ്ഞു.

Tags:    
News Summary - body of man found at room

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.