വളയം: ചെക്കോറ്റ റോഡിൽ താമരശ്ശേരി പാലത്തിനടുത്ത് വീട്ടിലേെക്കറിഞ്ഞ ബോംബ് പറമ്പിലെ പ്ലാവിൽ തട്ടി വൻ അപകടം ഒഴിവായി. ആലങ്കോട്ട് കണാരെൻറ വീട്ടിന് നേരെയാണ് വെള്ളിയാഴ്ച പുലർച്ചെയോടെ അജ്ഞാതർ ബോംബെറിഞ്ഞത്.
വീടിനോട് ചേർന്ന ഇടവഴിയിൽനിന്ന് വീട്ടിന് നേർക്ക് എറിഞ്ഞ ബോംബ് പ്ലാവിൽ തട്ടി െപാട്ടിയതിനാൽ പ്ലാവിെൻറ തടിഭാഗം ചിതറിത്തെറിച്ചു. സംഭവം നടക്കുമ്പോൾ വീട്ടുടമയായ കണാരെൻറ മകനും ഭാര്യയും മക്കളുമായിരുന്നു വീട്ടിലുണ്ടായിരുന്നത്. കണാരെൻറ മകൻ അശോകൻ കോൺഗ്രസ് പ്രവർത്തകനും അശോകെൻറ മകൻ രഞ്ജിത്ത് ബി.ജെ.പി പ്രവർത്തകനുമാണ്. മാസങ്ങൾക്കുമുമ്പ് ഇവരുടെ വീട്ടുമുറ്റത്ത് റീത്ത് വെച്ചിരുന്നു.
വളയം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സ്റ്റീൽ ബോംബിെൻറ അവശിഷ്ടം പൊലീസ് കണ്ടെടുത്തു. കൊടിമരം നശിപ്പിച്ചതുമായി ബന്ധപ്പെട്ട് പ്രദേശത്ത് അസ്വാരസ്യം നിലനിൽക്കുന്നതിനിടെയാണ് ബോംബേറ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.