തിരുവനന്തപുരം: കെമിസ്ട്രി അധ്യാപകർ ഉത്തരക്കടലാസ് മൂല്യനിർണയ ബഹിഷ്കരണം തുടരുമ്പോൾ അച്ചടക്ക നടപടി ഭീഷണി ഉയർത്തി വിദ്യാഭ്യാസ വകുപ്പ്. മൂല്യനിർണയത്തിൽ പങ്കെടുത്തില്ലെങ്കിൽ സർക്കാർ തലത്തിൽ നടപടി ആലോചിച്ച് തീരുമാനിക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. തെറ്റിദ്ധാരണ മൂലമാണ് ചില അധ്യാപകർ മാറിനിന്നത്. ഉത്തരസൂചികയിൽ അപാകതയില്ലെന്നും മന്ത്രി പറഞ്ഞു.
മൂല്യനിർണയ ജോലിയിൽനിന്ന് അധ്യാപകർ മാറിനിൽക്കുന്നത് നിയമലംഘനവും കോടതിയലക്ഷ്യവുമാണെന്നും അതിനാൽ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കി ഹയർ സെക്കൻഡറി പരീക്ഷ സെക്രട്ടറിയും സർക്കുലർ പുറപ്പെടുവിച്ചു. പ്രിൻസിപ്പൽമാർ തങ്ങളുടെ സ്കൂളിലെ അധ്യാപകർക്ക് സർക്കുലർ പ്രകാരമുള്ള അറിയിപ്പ് നൽകുകയും അവർ മൂല്യനിർണയത്തിൽ പങ്കെടുക്കുന്നെന്ന് ഉറപ്പാക്കുകയും വേണം. മൂല്യനിർണയം ബഹിഷ്കരിക്കാതെയുള്ള പ്രതിഷേധം മാത്രമാണ് കോടതി അനുവദിച്ചതെന്നും സർക്കുലറിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.