ആറ്റിങ്ങൽ: സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട സ്കൂൾ വിദ്യാർഥിനിയെ കബളിപ്പിച്ച് 75 പവൻ കവർന്ന സംഭവത്തിൽ മകനും മാതാവും അറസ്റ്റിൽ. മണമ്പൂർ കവലയൂർ എൻ.എസ്. ലാൻഡിൽ ഷെബിൻ (26), മാതാവ് ഷാജില (52) എന്നിവരാണ് പിടിയിലായത്. ഷെബിൻ രണ്ടു വർഷം മുൻപ് പരിചയപ്പെട്ട ആറ്റിങ്ങൽ സ്വദേശിനിയായ പെൺകുട്ടിയെ ആണ് തട്ടിപ്പിനിരയാക്കിയത്.
പെൺകുട്ടിയുടെ വീട്ടിൽ സൂക്ഷിച്ചിരുന്ന 75 പവൻ സ്വർണം കാണാതെ പോയിരുന്നു. അന്വേഷണത്തിലാണ് മകൾ കബളിപ്പിക്കപ്പെട്ട വിവരം അറിയുന്നത്. ഉടൻ പൊലീസിൽ വിവരം അറിയിച്ചു. തുടർന്ന് നടന്ന അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.
സോഷ്യൽ മീഡിയയിലൂടെ സൗഹൃദത്തിലാവുകയും തുടർന്ന് പ്രണയം നടിച്ച് കൂടുതൽ അടുക്കുകയും ചെയ്തു. പെൺകുട്ടിയുടെ വീട്ടിൽ സ്വർണം ഉണ്ടെന്ന് മനസ്സിലാക്കിയ പ്രതി സാമ്പത്തിക അത്യാവശ്യങ്ങൾ പറഞ്ഞ് സമ്മർദം ചെലുത്തിയാണ് ആഭരണങ്ങൾ കൈക്കലാക്കിയത്.
സ്വർണം വിറ്റ് കിട്ടിയ 9.8 ലക്ഷം രൂപ ഷെബിൻെറ വീട്ടിൽ നിന്നും കണ്ടെടുത്തു. ബാക്കി സ്വർണത്തെക്കുറിച്ച് അന്വേഷിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. മാതാവിൻെറ സഹായത്തോടെയാണ് ഷെബിൻ സ്വർണം ആറ്റിങ്ങൽ ബി.ടി.എസ് റോഡിലെ ജ്വല്ലറിയിൽ വിറ്റത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.