സ്തനാർബുദ മരുന്ന് ഉൽപാദനം: നാലാഴ്ചക്കകം തീരുമാനമെടുക്കണം -ഹൈകോടതി

കൊച്ചി: സ‌്തനാർബുദത്തിനുള്ള റൈബോസിക്ലിബ് എന്ന മരുന്ന് പേറ്റന്റ് നിയന്ത്രണമില്ലാതെ ഇന്ത്യയിൽ നിർമിക്കണമെന്നതടക്കം ആവശ്യത്തിന്മേൽ നാലാഴ്ചക്കകം കേന്ദ്ര സർക്കാർ തീരുമാനമെടുക്കണമെന്ന് ഹൈകോടതി. മരുന്ന് വില നിയന്ത്രിക്കാൻ കേന്ദ്ര സർക്കാർ ഇടപെടണമെന്നാവശ്യപ്പെട്ട് നൽകിയ നിവേദനത്തിന്‍റെ അടിസ്ഥാനത്തിലാണ് ജസ്റ്റിസ് വി.ജി. അരുണിന്‍റെ ഉത്തരവ്.

പേറ്റന്റ് നിയന്ത്രണമില്ലാതെ ഇന്ത്യയിൽ നിർമിക്കാൻ കഴിയുന്നതരത്തിൽ സർക്കാർ ഇടപെട്ടാൽ മരുന്നിന്റെ വില കുറക്കാൻ കഴിയുമെന്ന് ചൂണ്ടിക്കാട്ടി രോഗിയായ റിട്ട. ബാങ്ക് ഉദ്യോഗസ്ഥ നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്. ഇതേ ആവശ്യമുന്നയിച്ച് കേന്ദ്ര സർക്കാറിന് നിവേദനം നൽകിയിട്ടും നടപടിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി.

സ്‌തനാർബുദ ചികിത്സക്ക് പ്രതിമാസം 63,480 രൂപ വേണമെന്നും ഇതിൽ 58,140 രൂപ റൈബോസിക്ലിബ് എന്ന മരുന്നിനു മാത്രം വേണ്ടിവരുന്നുണ്ടെന്നും ഹരജിയിൽ പറയുന്നു. 

Tags:    
News Summary - Breast cancer drug production case in Kerala High Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.