കൈക്കൂലി: വില്ലേജ് ഓഫിസര്‍ക്കും  ഇടനിലക്കാരനും ഒന്നര വര്‍ഷം കഠിനതടവ്

തിരുവനന്തപുരം: വസ്തു കരം അടച്ച് രസീത് നല്‍കുന്നതിന് കൈക്കൂലി വാങ്ങിയ വില്ളേജ് ഓഫിസറെയും ഇടനിലക്കാരനെയും ഒന്നര വര്‍ഷം വീതം കഠിനതടവിന് വിജിലന്‍സ് ജഡ്ജി എ. ബദറുദ്ദീന്‍ ശിക്ഷിച്ചു. മണമ്പൂര്‍ വില്ളേജ് ഓഫിസറായിരുന്ന ബാലരാമപുരം താന്നിമൂട് സ്വദേശി എസ്. ഉണ്ണികൃഷ്ണന്‍, ഇടനിലക്കാരനായ ചിറയിന്‍കീഴ് മൂങ്ങോട് സ്വദേശി അബ്ദുല്‍ എച്ച്. സാബു എന്നിവരാണ് ശിക്ഷിക്കപ്പെട്ടത്. 40,000 രൂപ വീതം പിഴ അടയ്ക്കാനും കോടതി ഉത്തരവിട്ടു. ആലംകോട് സ്വദേശിനി രജില, തന്‍െറയും ഭര്‍ത്താവിന്‍െറയും വസ്തു ഈടുവെച്ച് വായ്പ എടുക്കാന്‍ പുതുക്കിയ കരം അടയ്ക്കുന്നതിന് മണമ്പൂര്‍ വില്ളേജ് ഓഫിസറെ സമീപിച്ചെങ്കിലും പല തടസ്സവാദങ്ങള്‍ ഉന്നയിച്ച് നിരവധി തവണ മടക്കി അയച്ചു. പിന്നീട് രജില അയല്‍വാസിയായ ഷീനബീവിയുടെ വസ്തുവിന് കരമൊടുക്കാന്‍ ഒപ്പം പോയപ്പോള്‍ അടുത്തുള്ള ആധാരം എഴുത്തുകാരനായ അബ്ദുല്‍ എച്ച്. സാബുവിനെ സമീപിക്കാന്‍ വില്ളേജ് ഓഫിസര്‍ നിര്‍ദേശിച്ചു. 

Tags:    
News Summary - bribe

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.