എലിമലയിൽ പാലം തകർന്ന് അപകടത്തിൽപെട്ട പിക്കപ്പ് വാൻ

എലിമലയിൽ പാലം തകർന്നു പിക്കപ്പ് വാൻ തോട്ടിൽ വീണു

കാട്ടാക്കട: കുറ്റിച്ചൽ ഗ്രാമപഞ്ചായത്തിലെ എലിമലയിൽ പാലം തകർന്ന് പിക്കപ്പ് വാൻ തോട്ടിൽ വീണു. വ്യാഴാഴ്ച രാവിലെ 9 മണിക്ക് കോട്ടൂർ സ്വദേശി നാസറിന്റെ പിക്കപ്പ് വാഹനമാണ് അപകടത്തിൽ പെട്ടത്.

കെട്ടിട നിർമ്മാണത്തിന് പാറപ്പൊടി കൊണ്ടുപോകുമ്പോഴാണ് പഴക്കം ചെന്ന പാലം തകർന്ന് കുമ്പിൾമൂട് തോട്ടിൽ വീണത്. ഏകദേശം 25 അടിയോളം താഴ്ചയുണ്ടായിരുന്നു. ഡ്രൈവറുടെ കൈക്ക് നിസ്സാര പരിക്കേറ്റു. നാട്ടുകാരും വഴി യാത്രക്കാരും രക്ഷാപ്രവർത്തനം നടത്തി. പാലത്തിൻറെ ഇരുവശങ്ങളിലുമുള്ള പാർശ്വഭിത്തി ഇടിഞ്ഞാണ് പിക്കപ്പ് വാഹനം തോട്ടിലേക്ക് മറിഞ്ഞത്.

കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതി പുതിയ പാലം പണിയുന്നതിന് 15 ലക്ഷം രൂപ വകയിരുത്തിയിരുന്നു. എന്നാൽ ആരും ടെൻഡർ ഏറ്റെടുത്തില്ല. ഇപ്പോഴത്തെ ഭരണസമിതി 10 ലക്ഷം കൂടിച്ചേർത്ത് 25 ലക്ഷം രൂപ നീക്കിവെച്ചെങ്കിലും ഇതുവരെ ടെൻഡറായിട്ടില്ല.

വാർഡ് മെമ്പർ രശ്മി അനിൽകുമാർ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വ. രാജീവ് തുടങ്ങിയവർ സംഭവസ്ഥലത്ത് എത്തി രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.


Tags:    
News Summary - Bridge collapsed and pickup van fell into stream at Elimala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.