മലപ്പുറം: ഏഴ് കോടി വിലമതിക്കുന്ന മയക്കുമരുന്നുമായി പത്തംഗസംഘം പൊലീസ് പിടിയിലായി. അടുത്തിടെ മലപ്പുറം ജില്ലയിൽ നടക്കുന്ന രണ്ടാമത്തെ വൻ മയക്കുമരുന്ന് വേട്ടയാണിത്. 250 ഗ്രാം ബ്രൗൺഷുഗറുമായി വിമുക്തഭടനും സർക്കാർ ജീവനക്കാരനുമടക്കം അഞ്ചംഗസംഘം മഞ്ചേരിയിലും 750 ഗ്രാം കെറ്റാമിനുമായി അഞ്ചംഗ തമിഴ്നാട് സംഘം അരീക്കോട്ടുമാണ് അറസ്റ്റിലായത്. കോഴിക്കോട് കൊടിയത്തൂർ പുതിയോട്ടിൽ അഷ്റഫ് (45), കൊടിയത്തൂർ കല്ലുനാടിയിൽ ഫാസിൽ (36), മൈസൂരു മൊഹല്ലയിലെ ബനക്ക് എന്ന കാർത്തിക് (28), ബംഗളൂരു തുംകൂർ ശ്രീറാംനഗറിൽ നവീൻ (30), വിമുക്തഭടനും രാജസ്ഥാനിലെ േജാധ്പൂർ ഡാനിപിൽവ സ്വദേശിയുമായ സാഹിറാം എന്ന ശ്യാം ജഗ്ഗു (രാജു -39) എന്നിവരാണ് മഞ്ചേരിയിൽ പിടിയിലായത്.
ചെന്നൈ എരവന്നൂർ ഒാൾ ഇന്ത്യ റേഡിയോക്ക് സമീപം താമസിക്കുന്ന അശോക് കുമാർ (23), ചെൈന്ന വിംകോ സെക്കൻഡ് സ്ട്രീറ്റ് വാസുദേവൻ (53), തിരുനെൽവേലി ചെട്ടിക്കുളം നടരാജൻ (40), തിരുനെൽവേലി ചേരമ്പാടി കണ്ണൻ (44), കന്യാകുമാരി മണികെട്ടിപൊട്ടൽ ശിവദാസൻ (44) എന്നിവരാണ് അരീക്കോട്ട് പിടിയിലായത്. കഴിഞ്ഞയാഴ്ച അഞ്ച് കോടിയുടെ എക്സ്റ്റസി (എം.ഡി.എം.എ) ലഹരിപദാർഥവുമായി മുക്കം സ്വദേശി പാലാട്ട് മജീദടക്കം അഞ്ചുപേർ അരീക്കോട്ട് പിടിയിലായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.