നിയന്ത്രണംവിട്ട ബസ് മരത്തിലിടിച്ച്‌ തീര്‍ത്ഥാടകന്‍ മരിച്ചു

കണ്ണൂര്‍: ആന്ധ്രയില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് നിയന്ത്രണംവിട്ട് മരത്തില്‍ ഇടിച്ച്‌ ഒരാള്‍ മരിച്ചു. കര്‍ണൂര്‍ സ്വദേശി സീനു (45) ആണ് മരിച്ചത്.ഇന്ന് പുലര്‍ച്ചെ 3.45 ഓടെ പുതിയതെരു ഗണപതി മണ്ഡപത്തിന് സമീപമാണ് അപകടം. 45 ഓളം യാത്രക്കാര്‍ സഞ്ചരിച്ച ബസാണ് അപകടത്തില്‍പെട്ടത്. 

പുലര്‍ച്ചെയായതിനാല്‍ യാത്രക്കാരെല്ലാം ഉറക്കത്തിലായിരുന്നു. പെട്ടെന്നുണ്ടായ അപകടത്തിനിടെ സീറ്റില്‍ നിന്നും തെറിച്ച്‌ വീണും മുന്‍വശത്തെ സീറ്റില്‍ മുഖം ഇടിച്ചുമാണ് നിരവധി പേര്‍ക്ക് പരിക്കേറ്റത്. ഗുരുതര പരിക്കേറ്റ 15 യാത്രക്കാരെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ബാക്കിയുള്ള മൂന്നു ആളുകളെ കണ്ണൂരിലെ സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു.

Tags:    
News Summary - bus accident in kannur- kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.