കൊല്ലം: യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻറ് സി.ആർ. മഹേഷ് കോൺഗ്രസ് വിട്ടു. ചീഞ്ഞളിഞ്ഞ നിലയിൽ നിൽക്കാനാവാത്തതിനാൽ രാഷ്ട്രീയപ്രവർത്തനം അവസാനിപ്പിക്കുകയാണെന്ന് നിയമസഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് കരുനാഗപ്പള്ളി മണ്ഡലം സ്ഥാനാർഥി കൂടിയായിരുന്ന അദ്ദേഹം പറഞ്ഞു. കോൺഗ്രസ് രക്ഷപ്പെടണമെന്ന അർഥത്തിൽ രേഖപ്പെടുത്തിയ ഫേസ്ബുക്ക് പോസ്റ്റ് ചില നേതാക്കൾ തെറ്റായരീതിയിൽ വ്യാഖ്യാനിക്കുെന്നന്നുകാട്ടി വിളിച്ച വാർത്തസമ്മേളനത്തിലാണ് തീരുമാനം പ്രഖ്യാപിച്ചത്. കോൺഗ്രസ് മനസ്സോടെ നിലകൊള്ളും. യൂത്ത് കോൺഗ്രസിൽനിന്നുള്ള രാജിക്കത്ത് അഖിലേന്ത്യ പ്രസിഡൻറിന് അയച്ചുകൊടുക്കും.
രാജ്യത്തെ ബഹുഭൂരിപക്ഷം ജനങ്ങളും മോദിക്കെതിരെ രാഹുൽ ഗാന്ധി മുന്നിൽനിന്ന് നയിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ്. അത്തരത്തിലുള്ള അഭിപ്രായമാണ് രേഖപ്പെടുത്തിയത്. ‘കോൺഗ്രസ് രക്ഷപ്പെടാൻ രാഹുൽ ഗാന്ധി മുന്നിൽനിന്ന് പ്രവർത്തിക്കണം, ആൻറണി മൗനംവെടിയണം’ എന്ന പ്രസ്താവന പോസിറ്റീവായി എടുക്കാതെ തെറ്റായി പ്രചരിപ്പിക്കുകയാണ്. കോൺഗ്രസിനകത്ത് അഭിപ്രായം പറഞ്ഞാൽ സംഘ്പരിവാറാണെന്ന് മുദ്രകുത്തുന്നു. ബി.ജെ.പിയെ സഹായിക്കാനാണ് ഇത്തരം പ്രസ്താവനയെന്ന് പ്രചരിപ്പിക്കുന്നത് ഒരു വിഭാഗം നേതാക്കളാണ്. കെ.പി.സി.സി ജനറൽ സെക്രട്ടറി പി.സി. വിഷ്ണുനാഥ് കോൺഗ്രസ് പാരമ്പര്യം പഠിപ്പിക്കണ്ട.
കരുനാഗപ്പള്ളിയിൽ പരാജയപ്പെടുത്തിയതും കോൺഗ്രസ് നേതാക്കളാണ്. ആർ.എസ്.എസുകാരനാണെന്ന നേതാക്കളുടെ പ്രചാരണം എൽ.ഡി.എഫ് സമർഥമായി വിനിയോഗിച്ചു. മറ്റേതെങ്കിലും രാഷ്ട്രീയ പ്രസ്ഥാനത്തിൽ ചേരാനോ സ്ഥാനമാനങ്ങൾ നേടാനോ അല്ല രാജി. സംശയത്തിെൻറ നിഴലിൽ മുന്നോട്ട് പോകാൻ ഉദ്ദേശിക്കുന്നില്ല. മുതിർന്ന നേതാക്കളുമായൊന്നും ചർച്ചനടത്തിയിട്ടല്ല രാഷ്ട്രീയം ഉപേക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.