തിരുവനന്തപുരം: കടലാക്രമണം നേരിടുന്ന തീരപ്രദേശത്തെ ജനങ്ങൾക്ക് ഒരു മാസത്തെ സൗജന്യ റേഷൻ അരി നൽകാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനം. മാതൃക പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാൽ തെരഞ്ഞെടുപ്പ് കമീഷന്‍റെ അനുമതിയോടെയാണ് റേഷൻ നൽകു ക. തെരഞ്ഞെടുപ്പിന് ശേഷമുള്ള ആദ്യ മന്ത്രസഭാ യോഗമാണ് ഇന്ന് നടന്നത്.
ബംഗാൾ ഉള്‍ക്കടലില്‍ ശ്ര ീലങ്കയുടെ തെക്കുകിഴക്കായി രൂപംകൊണ്ട ന്യൂനമര്‍ദം അടുത്ത 72 മണിക്കൂ റിനുള്ളില്‍ ശക്തിപ്രാപിച്ച് ചുഴലിക്കാറ്റായി മാറാനിടയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥവകുപ്പ് അറിയിച്ചിരുന്നു. കഴിഞ്ഞ ദിവസമുണ്ടായ കടൽക്ഷോഭത്തിൽ തിരുവനന്തപുരത്ത് ഇരുന്നൂറിലേറെ വീടുകളിൽ വെള്ളം കയറിയിട്ടുണ്ട്. മത്സ്യത്തൊഴിലാളികളോട് കടലിൽ പോകരുതെന്നുള്ള ജാഗ്രതാ നിർദേശവും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകിയിട്ടുണ്ട്. ഇതിന്‍റെ പശ്ചാത്തലത്തിലാണ് തീരദേശത്ത് മുഴുവൻ ഒരു മാസത്തെ റേഷൻ നൽകാനുള്ള തീരുമാനമെടുത്തത്.
ന്യൂനമർദ്ദത്തെ തുടർന്ന് കേരളത്തിന്‍റെ തീരത്ത് കടലാക്രമണം രൂക്ഷമാവുകയാണ്. ഇന്ത്യൻ മഹാസമുദ്രത്തിെൻറ ഭൂമധ്യരേഖ പ്രദേശത്ത് ദക്ഷിണ ബംഗാൾ ഉൾക്കടലിൽ തെക്ക് കിഴക്കൻ ശ്രീലങ്കയോട് ചേർന്ന സമുദ്രഭാഗത്ത് വെള്ളിയാഴ്ചയോടുകൂടി ന്യൂനമർദം രൂപപ്പെടാനും തിങ്കളാഴ്ചയോടെ ചുഴലിക്കാറ്റായി മാറാനും സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. മേയ് ഒന്നുവരെ ഇന്ത്യന്‍ മഹാസമുദ്രത്തിെൻറ ഭൂമധ്യരേഖ പ്രദേശത്തും അതിനോട് ചേര്‍ന്ന തെക്ക്-പടിഞ്ഞാറ് ബംഗാൾ ഉള്‍ക്കടലിലും തമിഴ്നാട് തീരത്തും മത്സ്യബന്ധനത്തിന് പോകരുതെന്ന് നിർദേശിച്ചിട്ടുണ്ട്.
‘പെയ്തി’ക്ക് ശേഷമെത്തുന്ന ചുഴലിക്കാറ്റിന് ‘ഫനി’ എന്നാണ് ശാസ്ത്രലോകം കരുതിവെച്ചിരിക്കുന്ന പേര്. ബംഗ്ലാദേശാണ് പേര് നിർദേശിച്ചത്. തീവ്രന്യൂനമർദം ചുഴലിക്കാറ്റായി പരിണമിച്ചാൽ തമിഴ്നാട് തീരത്താകും ഏറെ നാശം വിതക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.