ന്യൂഡൽഹി: സംസ്ഥാനത്തെ 77 പൊതുമേഖല സ്ഥാപനങ്ങൾ നഷ്ടത്തിലാണെന്ന് സി.എ.ജി റിപ്പോർട്ട്. 18,026.49 കോടിയാണ് ഇവയുടെ ആകെ നഷ്ടം. ഇതിൽ 1,327.06 കോടിയും രണ്ട് പൊതുമേഖല സ്ഥാപനങ്ങളുടേയും ഒരു കോർപറേഷന്റെയും സംഭാവനയാണ്.
അതേസമയം, 58 പൊതുമേഖല സ്ഥാപനങ്ങളാണ് കേരളത്തിൽ ലാഭത്തിലുള്ളത്. ഈ കമ്പനികൾ ചേർന്ന് 1,368.72 കോടി ലാഭമുണ്ടാക്കി. ലാഭവും നഷ്ടവും ഇല്ലാത്തനിലയിൽ നാല് കമ്പനികളുണ്ട്. മൂന്ന് എണ്ണം ഇതുവരെയും കണക്കുകൾ സമർപ്പിച്ചിട്ടില്ലെന്നും സി.എ.ജി പറഞ്ഞു.
2015-16 വർഷത്തിന് ശേഷം കെ.എസ്.ആർ.ടി.സി ഇതുവരെ കണക്കുകൾ സമർപ്പിച്ചിട്ടില്ലെന്നും സി.എ.ജി വ്യക്തമാക്കി. 16 പൊതുമേഖല സ്ഥാപനങ്ങൾ മാത്രമാണ് 2022-23 വർഷത്തിൽ കൃത്യസമയത്ത് കണക്കുകൾ സമർപ്പിച്ചതെന്നും സി.എ.ജി വ്യക്തമാക്കുന്നു.
44 സ്ഥാപനങ്ങള്‍ പൂര്‍ണമായി തകര്‍ന്നു. 18 പൊതുമേഖലാ സ്ഥാപനങ്ങള്‍ 1986 മുതല്‍ അടച്ചുപൂട്ടല്‍ ഭീഷണിയിലാണെന്നും ഇവ അടച്ചുപൂട്ടാനുള്ള നടപടി ഊര്‍ജിതമാക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കെ.എം.എം.എല്ലില്‍ ക്രമക്കേട് നടന്നതായും സി.എ.ജി. കണ്ടെത്തി. അസംസ്‌കൃത വസ്തുക്കള്‍ വാങ്ങുന്നതില്‍ മാനദണ്ഡങ്ങള്‍ പാലിച്ചില്ല. ടെന്‍ഡര്‍ വിളിക്കാതെ വാങ്ങിയതില്‍ നഷ്ടമുണ്ടായി. 23.17 കോടിയാണ് നഷ്ടമുണ്ടായത്. യോഗ്യതയില്ലാത്തവര്‍ക്ക് കരാര്‍ നല്‍കുന്നു. പൊതു ടെന്‍ഡര്‍ വിളിക്കണമെന്നും സി.എ.ജി. ശിപാര്‍ശ ചെയ്യുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.