കൊച്ചി: സമൂഹ മാധ്യമങ്ങളിലൂടെ കോവിഡ് പ്രോട്ടോകോൾ ലംഘിക്കാൻ ആഹ്വാനം ചെയ്ത മൂന്നുപേർ പിടിയിൽ. മലപ്പുറം തിരൂരങ്ങാടി തെന്നല വാളക്കുളം മുഹമ്മദ് റഫീഖ് (42), കണ്ണൂർ തളിപ്പറമ്പ് തൃച്ചംബരം ചാത്തനാട്ട് വീട്ടിൽ വർഗീസ് ജോസഫ് (68), തൃശൂർ ചാഴൂർ ചേന്നംകുളം വീട്ടിൽ വിനോദ് മാധവൻ (55) എന്നിവരെയാണ് എറണാകുളം സെൻട്രൽ പൊലീസ് അറസ്റ്റുചെയ്തത്.
മുഹമ്മദ് അഷ്റഫ് എന്നയാളുടെ ഫേസ്ബുക്ക് പേജിൽ സർക്കാറിെൻറ കോവിഡ് പ്രോട്ടോകോൾ ലംഘിക്കാൻ ആഹ്വാനം ചെയ്യുന്ന പോസ്റ്റുകളും വിഡിയോകളും ചിത്രങ്ങളും മെസേജുകളും പ്രചരിപ്പിച്ചിരുന്നു. പുറമേ സെപ്റ്റംബർ 18ന് എറണാകുളം ഹൈക്കോർട്ട് ജങ്ഷനിൽ സമരം സംഘടിപ്പിക്കുെമന്നും പ്രതികൾ പ്രചരിപ്പിച്ചു. പെരുമ്പാവൂർ സ്വദേശി റഫീഖ് അഡ്മിനായ 2AGAINST COVID PROTOCOL എന്ന വാട്സ്ആപ്പ് കൂട്ടായ്മയിലൂടെയും പ്രചരിപ്പിച്ചു.
കൊച്ചി സിറ്റി പൊലീസ് കമീഷണർ വിജയ് സാഖറെക്ക് ലഭിച്ച വിവരത്തിെൻറ അടിസ്ഥാനത്തിൽ കൊച്ചി സിറ്റി സൈബർസെല്ലിെൻറ സഹായത്തോടെയാണ് അന്വേഷണം. വാട്സ്ആപ്പ് കൂട്ടായ്മയിലെ മുഴുവൻ അംഗങ്ങളുടെയും വിവരം ശേഖരിക്കുന്നുണ്ട്. എറണാകുളം എ.സി.പി കെ. ലാൽജി, കൺട്രോൾറൂം എ.സി.പി എസ്.ടി. സുരേഷ് കുമാർ എന്നിവരുടെ മേൽനോട്ടത്തിലാണ് അന്വേഷണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.