തെരുവുനായ് ഉന്മൂലനം: ജോസ് മാവേലിക്കെതിരെ നല്ലനടപ്പിന് കേസെടുത്തു


ആലുവ: തെരുവുനായ്ക്കളെ ഉന്മൂലനം ചെയ്യാന്‍ സഹായം നല്‍കിയതിന്‍െറ പേരില്‍ ജനസേവ ശിശുഭവന്‍ ചെയര്‍മാന്‍ ജോസ് മാവേലിക്കെതിരെ നല്ലനടപ്പിന് ആലുവ പൊലീസ് കേസെടുത്തു. തെരുവുനായ് ആക്രമണം ഏറിയതോടെ ജില്ലയിലെ വിവിധ പഞ്ചായത്തുകളിലും നഗരസഭകളിലും ആക്രമണകാരികളായ നായ്ക്കളെ ഉന്മൂലനം ചെയ്യാന്‍ ജനപ്രതിനിധികള്‍ മുന്നിട്ടിറങ്ങിയിരുന്നു.

ഇവരുടെ അപേക്ഷപ്രകാരം തെരുവുനായ് ഉന്മൂലന സംഘം നായ്പിടിത്തക്കാരെ ഏര്‍പ്പാടാക്കുകയും അപകടകാരികളായവയെ പിടികൂടി കൊല്ലുകയും ചെയ്തു. ഇതിനെതിരെ നായ് സ്നേഹികള്‍ കൊടുത്ത പരാതിയില്‍ ജോസ് മാവേലിക്കെതിരെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി ഒമ്പത് കേസ് നിലവിലുണ്ട്. മേലില്‍ ഇത്തരം കുറ്റകൃത്യത്തില്‍ ഏര്‍പ്പെടില്ളെന്ന ബോണ്ട് എഴുതിവാങ്ങണമെന്ന് ആലുവ ഈസ്റ്റ് പൊലീസ് ഫോര്‍ട്ട്കൊച്ചി സബ് ഡിവിഷനല്‍ മജിസ്ട്രേറ്റിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്.

ഇതുസംബന്ധിച്ച നോട്ടീസ് കഴിഞ്ഞദിവസം ജോസ് മാവേലിക്ക് ലഭിച്ചു. ജനങ്ങളുടെ സുരക്ഷിതത്വത്തിനും നന്മക്കും വേണ്ടി പ്രവര്‍ത്തിച്ചതിന്‍െറ പേരില്‍ സാമൂഹികവിരുദ്ധര്‍ക്കെതിരെ ചുമത്തുന്ന വകുപ്പ് പ്രകാരം തനിക്കെതിരെ കേസെടുത്തത് നീതിക്ക് നിരക്കാത്തതാണെന്ന് ജോസ് മാവേലി പറഞ്ഞ

Tags:    
News Summary - case against jos mavali

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.