കെ.കെ. ശൈലജക്കെതിരെ വ്യാജ പ്രചാരണം; ന്യൂമാഹി മുസ്‌ലിം ലീഗ് നേതാവിനെതിരെ കേസ്

ന്യൂമാഹി: വടകര ലോക്സഭാ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥി കെ.കെ. ശൈലജക്കെതിരെ വ്യാജ പ്രചരണം നടത്തിയെന്ന പരാതിയിൽ മുസ്‌ലിം ലീഗ് നേതാവിനെതിരെ പൊലീസ് കേസെടുത്തു. മുസ്‌ലിം ലീഗ് ന്യൂമാഹി പഞ്ചായത്ത് സെക്രട്ടറിയും ന്യൂമാഹി യു.ഡി.എഫ് ചെയർമാനും ന്യൂമാഹി പഞ്ചായത്ത് അംഗവുമായ ടി.എച്ച്. അസ്ലമിനെതിരെയാണ് കേസെടുത്തത്. 

കെ.കെ. ശൈലജയുടെ വ്യാജ വിഡിയോ പങ്കുവെച്ച് നാട്ടിൽ ലഹള ഉണ്ടാക്കാൻ ശ്രമിച്ചു എന്നാണ് കേസ്. മങ്ങാട് സ്നേഹതീരം എന്ന വാട്സ് ആപ്പ് ഗ്രൂപ്പിലാണ് ഇയാൾ വിഡിയോ പോസ്റ്റ്‌ ചെയ്തത്. 

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ച് വ്യക്തിഹത്യ നടത്തുന്നുവെന്ന് കാണിച്ച് വടകര യു.ഡി.എഫ് സ്ഥാനാർഥി ഷാഫി പറമ്പിലിനെതിരെയും കെ.കെ ശൈലജ തെരഞ്ഞെടുപ്പ് കമീഷന് പരാതി നൽകിയിട്ടുണ്ട്. നവമാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണം നടത്തുന്നുവെന്നും സ്ഥാനാർഥിയുടെ അറിവോടെയാണ് സൈബർ ആക്രമണമെന്നുമാണ് കെ.കെ. ശൈലജയുടെ ആരോപണം. ഫോട്ടോ മോർഫ് ചെയ്തും സംഭാഷണം എഡിറ്റു ചെയ്തും വ്യാജ പ്രചാരണം നടത്തുന്നുവെന്നും ആരോപണമുണ്ട്.

Tags:    
News Summary - case against league local leader for insulting Shailaja on social media

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.