കൊച്ചി: നടൻ ഉണ്ണി മുകുന്ദനെതിരായ സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസ് ഹൈകോടതി റദ്ദാക്കി. കേസ് ഒത്തുതീർപ്പായെന്ന് പരാതിക്കാരി കോടതിയെ അറിയിച്ചതോടെയാണ് നടപടി. ജസ്റ്റിസ് പി. ഗോപിനാഥ് കേസ് റദ്ദാക്കി ഉത്തരവിട്ടു.
സിനിമയുടെ കഥ പറയാൻ ഉണ്ണി മുകുന്ദന്‍റെ ഫ്ലാറ്റിലെത്തിയ തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് കോട്ടയം സ്വദേശിനിയായ യുവതി പരാതി നൽകുകയായിരുന്നു. 2017 ആഗസ്റ്റ് 23നായിരുന്നു സംഭവമെന്ന് പരാതിയിൽ പറയുന്നു. പിന്നീട് തന്നെ അപകീർത്തിപ്പെടുത്താനും ഭീഷണിപ്പെടുത്താൻ ശ്രമിച്ചെന്നും യുവതി കോടതിയെ അറിയിച്ചിരുന്നു.
യുവതിക്കെതിരെ നടനും പരാതി നൽകിയിരുന്നു. 25 ലക്ഷം രൂപ തരണമെന്ന് യുവതി ഭീഷണിപ്പെടുത്തിയെന്നായിരുന്നു ഉണ്ണി മുകുന്ദന്‍റെ പരാതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.