കൊച്ചി: നടൻ ദിലീപിനെതിരെ ചുമത്തിയത് സുപ്രധാനമായ ഒമ്പത് വകുപ്പുകൾ. ഇപ്പോൾ 11ാം പ്രതിയായ ദിലീപ് അധിക കുറ്റപത്രം സമർപ്പിക്കുമ്പോൾ രണ്ടാം പ്രതിയാകും. കൂട്ടമാനഭംഗം, ഗൂഢാലോചന ഉൾപ്പെടെ കുറ്റങ്ങളാണ് ചുമത്തിയത്. സി.ആർ.പി.സി 120 ബി എന്ന കുറ്റകരമായ ഗൂഢാലോചന കുറ്റം ഉണ്ടെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. ഇത് തെളിഞ്ഞാൽ മറ്റ് കുറ്റങ്ങളിലെ പങ്കാളിത്തം പൊലീസിന് തെളിയിക്കാം.
ശക്തമായ 19 തെളിവുകളുടെ അടിസ്ഥാനത്തിലാണ് 20 വർഷം വരെ തടവ് ലഭിക്കാവുന്ന വകുപ്പുകൾ ചുമത്തിയിരിക്കുന്നത്. ദിലീപിെൻറ ഭാര്യയും നടിയുമായ കാവ്യ മാധവെൻറ വസ്ത്ര വ്യാപാര സ്ഥാപനമായ ലക്ഷ്യയിൽനിന്ന് ലഭിച്ച സി.സി.ടി.വി ദൃശ്യമാണ് തെളിവുകളിൽ ഒന്ന്. ഇവിടെെവച്ച് ദിലീപിെൻറ ഉറ്റ ബന്ധു ഒന്നാം പ്രതി പൾസർ സുനിക്ക് പണം കൈമാറുന്നതാണ് ദൃശ്യം.
2016ലും ഈ വർഷവും ദിലീപും സുനിയും തമ്മിൽ നിരന്തരം ബന്ധപ്പെട്ടതിെൻറ ഫോൺ രേഖകളും പൊലീസിന് ലഭിച്ചു. ഒരിക്കൽ പോലും സുനിയെ കണ്ടിട്ടില്ലെന്ന് ദിലീപ് പറഞ്ഞത് പച്ചക്കള്ളമാണെന്നും കണ്ടെത്തി. എറണാകുളത്തെ ഹോട്ടലിൽ അമ്മയുടെ ഷോയുമായി ബന്ധപ്പെട്ട് താമസിച്ച ഘട്ടത്തിൽ നടിയുമായുള്ള പ്രശ്നത്തെ തുടർന്ന് അവരെ ആക്രമിക്കാൻ പദ്ധതിയിട്ടതിെൻറ തെളിവാണ് മറ്റൊന്ന്. ഹോട്ടലിൽ താമസിച്ചിട്ടില്ലെന്നായിരുന്നു ദിലീപിെൻറ വാദം.
ഗൂഢാലോചന സംബന്ധിച്ച നിർണായക വിവരങ്ങൾ രണ്ടാംഘട്ട ചോദ്യം ചെയ്യലിൽ സുനിയിൽനിന്ന് ലഭിച്ചിട്ടുണ്ട്. ജയിലിൽനിന്ന് സുനി ദിലീപിന് എഴുതിയ കത്തിന് താഴെ ഗൂഢാലോചന നടന്ന ആഡംബര കാറിെൻറ നമ്പർ കോഡായി രേഖപ്പെടുത്തിയിരുന്നു. ദിലീപിെൻറ ലൊക്കേഷനിൽ സുനി എത്തിയതിെൻറ ചിത്രങ്ങളും ശക്തമായ തെളിവായി.
ദിലീപ് സുനിക്ക് ക്വട്ടേഷൻ നൽകുന്നത് കേട്ടു എന്ന സാക്ഷിമൊഴിയും ലഭിച്ചു. സുനി, ദിലീപ്, മാനേജർ അപ്പുണ്ണി, ബിസിനസ് പങ്കാളികൾ, നാദിർഷ, മറ്റ് സിനിമ പ്രവർത്തകർ തുടങ്ങിയവരുടെ മൊഴികളിലെ വൈരുധ്യങ്ങളും കേസിൽ നിർണായകമായി. നടിക്കെതിരെ ആക്രമണം നടന്നയുടൻ സംവിധായകൻ ലാലിെൻറ കൊച്ചിയിലെ വീട്ടിലെത്തിയ നിർമാതാവ് ആേൻറാ ജോസഫിെൻറ ഫോൺ വിളികൾ പരിശോധിച്ചപ്പോഴും ദിലീപ് സംശയനിഴലിലായി. പ്രധാന സിനിമ പ്രവർത്തകരെ ആേൻറാ ജോസഫ് വിളിച്ചിരുന്നു. എല്ലാവരും വിശദാംശങ്ങൾ ചോദിച്ചറിഞ്ഞപ്പോൾ ദിലീപ് 12 സെക്കൻഡ്കൊണ്ട് കോൾ കട്ട് ചെയ്തതും തെളിവാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.