കശുവണ്ടി കോർപറേഷൻ ക്രമക്കേട്​: സി.ബി.​െഎ കുറ്റപത്രം കൈമാറി

തി​രു​വ​ന​ന്ത​പു​രം: ക​ശു​വ​ണ്ടി വി​ക​സ​ന കോ​ർ​പ​റേ​ഷ​നി​ൽ തോ​ട്ട​ണ്ടി ഇ​റ​ക്കു​മ​തി ചെ​യ്ത​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ സി.​ബി.​ഐ സ​മ​ർ​പ്പി​ച്ച കു​റ്റ​പ​ത്രം തി​രു​വ​ന​ന്ത​പു​രം സി.​ബി.​ഐ കോ​ട​തി ചീ​ഫ്​ ജു​ഡീ​ഷ്യ​ൽ മ​ജി​സ്​​ട്രേ​റ്റ്​ (സി.​ജെ.​എം) കോ​ട​തി​ക്ക് കൈ​മാ​റി. തോ​ട്ട​ണ്ടി ഇ​റ​ക്കു​മ​തി​യി​ൽ അ​ഴി​മ​തി ന​ട​ന്നെ​ന്ന​നി​ല​യി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി​യ സി.​ബി.​െ​എ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​പ്പോ​ൾ അ​ഴി​മ​തി നി​രോ​ധ​ന നി​യ​മ വ​കു​പ്പ് ഒ​ഴി​വാ​ക്കി​യി​രു​ന്നു. അ​തി​നെ തു​ട​ർ​ന്നാ​ണ്​ സി.​ബി.​െ​എ കോ​ട​തി കു​റ്റ​പ​ത്രം സി.​ജെ.​എം കോ​ട​തി​ക്ക്​ കൈ​മാ​റി​യ​ത്.

ക​ശു​വ​ണ്ടി കോ​ർ​പ​റേ​ഷ​ൻ മു​ൻ എം.​ഡി കെ.​എ. ര​തീ​ഷ്, മു​ൻ ചെ​യ​ർ​മാ​നും ഐ.​എ​ൻ.​ടി.​യു.​സി സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ​ു​മാ​യ ആ​ർ. ച​ന്ദ്ര​ശേ​ഖ​ര​ൻ, ക​രാ​റു​കാ​ര​നാ​യ ജ​യ് മോ​ഹ​ൻ എ​ന്നി​വ​രാ​ണ് കു​റ്റ​പ​ത്ര​ത്തി​ലെ മൂ​ന്നു​പ്ര​തി​ക​ൾ. ഇ​ന്ത്യ​ൻ ശി​ക്ഷ നി​യ​മ​ത്തി​ലെ വ​ഞ്ച​ന, ഗൂ​ഢാ​ലോ​ച​ന എ​ന്നീ വ​കു​പ്പു​ക​ളാ​ണ്​ കു​റ്റ​പ​ത്ര​ത്തി​ലു​ള്ള​ത്. കെ.​എ. ര​തീ​ഷ്, ആ​ർ. ച​ന്ദ്ര​ശേ​ഖ​ര​ൻ എ​ന്നി​വ​ർ​ക്കെ​തി​രെ തെ​ളി​വു​ക​ൾ ഉ​ൾ​പ്പെ​ടെ ചൂ​ണ്ടി​ക്കാ​ട്ടി സി.​ബി.​െ​എ പ്രോ​സി​ക്യൂ​ഷ​ന്​ അ​നു​മ​തി തേ​ടി​യി​രു​ന്നെ​ങ്കി​ലും സ​ർ​ക്കാ​ർ ന​ൽ​കി​യി​ല്ല. ഇ​തി​നെ​ത്തു​ട​ർ​ന്നാ​ണ്​ അ​ഴി​മ​തി നി​രോ​ധ​ന നി​യ​മ വ​കു​പ്പ്​ ഒ​ഴി​വാ​ക്കി കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്. 

Tags:    
News Summary - Cashew Corporation Irregularities: CBi hands over chargesheet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.