കൊച്ചി: സവാളയുൾെപ്പടെ അവശ്യ സാധനങ്ങളുടെ വില അനിയന്ത്രിതമായി വർധിക്കുന്നതിനെതിരെ വ്യത്യസ്ത പ്രതിഷേധം തീർത്ത് ഓള്‍ കേരള കാറ്ററേഴ്‌സ് അസോസിയേഷന്‍ (എ.കെ.സി.എ). സവാളയില്ലാതെ ബിരിയാണിയുണ്ടാക്കിയാണ് അസോ. സംസ്ഥാന കമ്മിറ്റിയും ജില്ല കമ്മിറ്റിയും ചേർന്ന് കൊച്ചി മറൈന്‍ ഡ്രൈവില്‍ രാപകല്‍ പ്രതിഷേധജ്വാല വേറിട്ടതാക്കിയത്.
കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയുള്ള അസോ. അംഗങ്ങള്‍ അണിനിരന്ന പ്രതിഷേധജ്വാല ഹൈബി ഈഡന്‍ എം.പി ഉദ്ഘാടനം ചെയ്തു. ബിരിയാണി പാചകത്തിന്റെ ഉദ്ഘാടനം ടി.ജെ. വിനോദ് എം.എല്‍.എയും ഹൈബി ഈഡന്‍ എം.പിയും ചേർന്ന് നിര്‍വഹിച്ചു. എം.എല്‍.എമാരായ മോന്‍സ് ജോസഫ്, കെ.ജെ. മാക്‌സി, സിനിമ താരം ആലപ്പി അഷറഫ്, എ.കെ.സി.എ സംസ്ഥാന പ്രസിഡൻറ് പ്രിന്‍സ് ജോര്‍ജ്, ജില്ല പ്രസിഡൻറ് വി.കെ. വര്‍ഗീസ്, ജില്ല വര്‍ക്കിങ് പ്രസിഡൻറ് ജിബി പീറ്റര്‍, സംസ്ഥാന വര്‍ക്കിങ് സെക്രട്ടറി റോബിന്‍ കെ. പോള്‍ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.