കൊച്ചി: കോഴിേക്കാട് തിക്കോടി എഫ്.സി.െഎ ഗോഡൗണിൽ സൂക്ഷിച്ചിരുന്ന അരിയും ഗോതമ്പും കരിഞ്ചന്തയിൽ വിറ്റ സംഭവത്തിൽ സി.ബി.െഎ അന്വേഷണം. മീനങ്ങാടി എഫ്.സി.െഎ ഗോഡൗണിലേക്ക് കയറ്റിവിട്ട 212 ബാഗ് വരുന്ന ഒരു ലോഡ് അരിയും ആറ് ലോഡ് ഗോതമ്പും മറിച്ചുവിറ്റതായി പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയതിനെത്തുടർന്നാണ് സി.ബി.െഎ കൊച്ചി യൂനിറ്റ് ഇൻസ്പെക്ടർ പി.െഎ. അബ്ദുൽ അസീസിെൻറ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചത്. സംഭവത്തിൽ ഉദ്യോഗസ്ഥരടക്കം എട്ടുപേർക്കെതിരെ കേസെടുത്തിട്ടുണ്ട്.
തിക്കോടി ഫുഡ് സൈപ്ല ഡിപ്പോയുടെയും (എഫ്.എസ്.ഡി) എഫ്.സി.െഎയുടെയും മാനേജരായിരുന്ന ആൻസമ്മ മണി, അസി. ഗ്രേഡ് ഒാഫിസർമാരായ നവീൻ, ശ്രീരാജ്, എം.കെ. മധുസൂദനൻ, സി.കെ. പ്രേമൻ, സ്വകാര്യ വ്യക്തികളായ കെ.ടി. പ്രേമൻ, രഭിലാഷ് എന്ന രഭി, ശാന്തകുമാർ എന്ന ശാന്തി എന്നിവർക്കെതിരെയാണ് കേസ്. 2017 ജനുവരി മുതൽ മേയ് വരെയുള്ള തിരിമറിയുടെ വിശദാംശങ്ങളാണ് പരിശോധിക്കുന്നത്. സ്വകാര്യ വ്യക്തികളുമായി ഗൂഢാലോചന നടത്തിയ ഉദ്യോഗസ്ഥർ വൻ തിരിമറി നടത്തിയതായാണ് സംശയിക്കുന്നത്. നാല് ലോഡ് ഗോതമ്പും ഒരു ലോഡ് അരിയും കടത്തിയതിലൂടെ മാത്രം എഫ്.സി.െഎക്ക് 16 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി സി.ബിെഎ അധികൃതർ വ്യക്തമാക്കി.
2017 മേയ് 20ന് എഫ്.എസ്.ഡിയിൽനിന്ന് മീനങ്ങാടി ഡിപ്പോയിലേക്ക് 17 ലോഡ് അരിയാണ് കടത്തിവിട്ടിരുന്നത്. എന്നാൽ, സ്റ്റോക്ക് രജിസ്റ്ററിൽ 18 എന്നാക്കിയശേഷം ഒരു ലോഡ് സ്വകാര്യ വ്യക്തിക്ക് മറിച്ചുവിൽക്കുകയായിരുന്നു. മീനങ്ങാടിയിലേക്ക് കൊണ്ടുപോയ ലോഡ് വഴിമധ്യേ വഴിതിരിച്ചുവിട്ട് ആറുമുതൽ എട്ടുവരെയുള്ള പ്രതികളായ കെ.ടി. പ്രേമൻ, രഭിലാഷ്, ശാന്തകുമാർ എന്നിവർക്ക് കൈമാറിയതായാണ് ആരോപണം. ഇൗ അരി പിന്നീട് കാസർകോട് വിദ്യാനഗറിലെ രഭിലാഷിെൻറയും ശാന്തകുമാറിെൻറയും ഉടമസ്ഥതയിലുള്ള ഗോഡൗണിൽനിന്ന് കണ്ടെത്തിയിരുന്നു.
വിവരം പുറത്തായതോടെ പിന്നീട് മീനങ്ങാടി എഫ്.സി.െഎ ഗോഡൗണിലെ ഉദ്യോഗസ്ഥരുമായി ചേർന്ന് അരി വീണ്ടും അയച്ച് രജിസ്റ്ററുകളിൽ കൃത്രിമം നടത്തി മൂടിവെക്കാനുള്ള ശ്രമവും ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഉണ്ടായതായി സി.ബി.െഎ പറയുന്നു. സ്റ്റോക്ക് വിശദാംശങ്ങളും വാഹനങ്ങളുടെ എൻട്രി പാസ് അടക്കമുള്ള രേഖകളും പിടിച്ചെടുത്തിട്ടുണ്ട്. മീനങ്ങാടി ഡിപ്പോക്കെതിരെ സി.ബി.െഎ മറ്റൊരു കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.