തലശ്ശേരി: കേന്ദ്ര കുറ്റാന്വേഷണ ബ്യൂറോ (സി.ബി.ഐ) കേരള പൊലീസിെൻറ സഹായം ഒഴിവാക്കുന്നു. ഇതുസംബന്ധിച്ച നിർദേശം കേരളത്തിൽ പ്രവർത്തിക്കുന്ന സി.ബി.ഐ സംഘത്തിന് ലഭിച്ചു. ഇതേത്തുടർന്ന് ഇതുവരെ സി.ബി.ഐയെ സഹായിച്ചുകൊണ്ടിരുന്ന കേരള പൊലീസ് സേനാംഗങ്ങളെ ഒഴിവാക്കാൻ സി.ബി.ഐ തീരുമാനിച്ചു. കേസന്വേഷണത്തിനായി കേരള പൊലീസ് അനുവദിച്ച വാഹനങ്ങളും തിരിച്ചയച്ചു.
നിലവിൽ സംസ്ഥാന ആഭ്യന്തര വകുപ്പ് കേരള പൊലീസിൽനിന്ന് 30ഓളം ഉദ്യോഗസ്ഥരെ വിവിധ ജില്ലകളിൽ നിന്നായി സി.ബി.ഐയെ സഹായിക്കാൻ നിയോഗിച്ചിട്ടുണ്ട്. ഒപ്പം വാഹനങ്ങളും ഡ്രൈവർമാരെയും അനുവദിച്ചിട്ടുണ്ട്. തലശ്ശേരി െറസ്റ്റ്ഹൗസ് കേന്ദ്രീകരിച്ച് ക്യാമ്പ് ഓഫിസ് തുറന്ന് അന്വേഷണം നടത്തുന്ന സി.ബി.ഐയെ സഹായിക്കാൻ ജില്ലയിലെ വിവിധ സേനാ യൂനിറ്റുകളിൽനിന്ന് സീനിയർ സിവിൽ പൊലീസ് ഓഫിസർമാർ മുതൽ എ.എസ്.ഐവരെ ഏഴോളം ഉദ്യോഗസ്ഥരുണ്ടായിരുന്നു. കൂടെ രണ്ട് വാഹനങ്ങളും ഡ്രൈവർമാരുമുണ്ട്. 2014 മുതൽ ഇവർ സി.ബി.ഐയെ സഹായിക്കുന്നുമുണ്ട്.
സി.ബി.ഐക്കെതിരെ സംസ്ഥാന പൊതുമരാമത്ത് വകുപ്പ് കൈക്കൊള്ളുന്ന നിഷേധാത്മക നിലപാടാണത്രെ നടപടിക്ക് കാരണം. മൂന്നുവർഷമായി സംസ്ഥാനത്തെ പ്രമാദമായ ചില കൊലക്കേസുകളുടെ പുനരന്വേഷണത്തിന് സി.ബി.ഐയുടെ കൊച്ചി-തിരുവനന്തപുരം, ചെന്നൈ യൂനിറ്റുകൾ കേരളത്തിലുണ്ട്. അതത് ജില്ലകളിലെ െറസ്റ്റ് ഹൗസുകളിൽ ക്യാമ്പ് ഓഫിസ് തുറന്നാണ് സി.ബി.ഐ പ്രവർത്തിക്കുന്നത്. ഹൈകോടതിയുടെയും സംസ്ഥാന സർക്കാറിെൻറയും നിർദേശത്തെ തുടർന്ന് അന്വേഷണം ഏറ്റെടുത്ത് നടത്തുന്ന സി.ബി.ഐയോട് മുൻ സർക്കാർ െറസ്റ്റ് ഹൗസിലെ മുറിവാടക ചോദിച്ചിരുന്നില്ല. എന്നാൽ, ഭരണമാറ്റം വന്നതോടെ സി.ബി.ഐയുടെ സൗജന്യ താമസം ഒഴിവാക്കാൻ തീരുമാനിച്ചു. ക്യാമ്പ് ഓഫിസായി ഉപയോഗിക്കുന്ന മുറിക്ക് വാടക ആവശ്യപ്പെട്ട് നോട്ടീസ് നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.