ന്യൂഡൽഹി: സുപ്രീംകോടതി ആവശ്യപ്പെട്ടാൽ ജിഷ്ണു പ്രണോയ് കേസിൽ അന്വേഷണം ഏറ്റെടുക്കാൻ തയാറാണെന്ന് സി.ബി.െഎ. അതേസമയം, സങ്കീർണതകെളാന്നുമില്ലാത്ത കേസ് സി.ബി.െഎ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടത് കേരളസർക്കാറിെൻറ കഴിവുകേടാണെന്ന് അന്വേഷണഏജൻസി സുപ്രീംകോടതിയിൽ പറഞ്ഞു. പാമ്പാടി നെഹ്റു കോളജ് വിദ്യാർഥി ജിഷ്ണു പ്രണോയ് കാമ്പസിൽ ആത്മഹത്യ ചെയ്ത കേസ് സി.ബി.െഎക്ക് വിടണമെന്ന കേരളത്തിെൻറ ആവശ്യം പരിഗണിക്കുമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. കേസിൽ നെഹ്റു ഗ്രൂപ് ചെയർമാൻ കൃഷ്ണപ്രസാദ് പ്രധാന പ്രതിയാണ്.
കേസ് സി.ബി.െഎ സ്വയം ഏറ്റെടുക്കുകയല്ലാതെ അതിനായി വിധി പുറപ്പെടുവിക്കുന്നത് അനുചിതമാണെന്ന് ജസ്റ്റിസ് എൻ.വി. രമണ അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി. എന്നാൽ, കേരളത്തിനുവേണ്ടി അഡ്വ. ഹരേൻ പി. റാവലും ജിഷ്ണുവിെൻറ അമ്മ മഹിജക്ക് വേണ്ടി അഡ്വ. ജയ്മോൻ ആൻഡ്രൂസും നടത്തിയ വാദത്തെതുടർന്ന് കോടതി നിലപാട് മാറ്റുകയായിരുന്നു. സി.ബി.െഎ അനുകൂലിക്കാതിരുന്നിട്ടും ചില കേസുകൾ സുപ്രീംകോടതി സി.ബി.െഎക്ക് വിട്ട മുൻ ഉദാഹരണങ്ങൾ ഹരേൻ പി. റാവൽ സമർപ്പിച്ചു. സത്യം പുറത്തുവരാൻ അത് കൂടിയേ തീരൂ എന്നും റാവൽ പറഞ്ഞു.
കേരള െപാലീസിെൻറ ഭാഗത്ത് നിന്ന് നീതി ലഭിക്കില്ലെന്നും അതിനാൽ കേസ് സി.ബി.െഎക്ക് വിടണമെന്നും ജയ്മോൻ ആൻഡ്രൂസ് വാദിച്ചു. മഹിജ ഉപവാസ സമരത്തിനിറങ്ങിയപ്പോഴാണ് സർക്കാറിെൻറ ഭാഗത്തുനിന്ന് നടപടിയുണ്ടായത്. മഹിജയെ െപാലീസ് വലിച്ചിഴച്ചുകൊണ്ടുപോയ കാര്യവും അഭിഭാഷകൻ ഒാർമിപ്പിച്ചു. ജോലിഭാരം കൂടുതലായതിനാൽ കേസ് ഏറ്റെടുക്കാനാവില്ലെന്നാണ് സി.ബി.െഎ അഭിഭാഷകൻ ആദ്യം വാദിച്ചത്.
സംസ്ഥാന പോലീസ് മേധാവി തന്നെ സി.ബി.െഎ അന്വേഷണം ആവശ്യപ്പെട്ട സ്ഥിതിക്ക് മറ്റെന്താണ് പറയാനുള്ളതെന്ന് ജസ്റ്റിസ് രമണ ചോദിച്ചപ്പോൾ കോടതി പറയുകയാണെങ്കിൽ അന്വേഷണം ഏറ്റെടുക്കാമെന്ന് വ്യക്തമാക്കുകയായിരുന്നു. തുടർന്ന് സി.ബി.െഎ അന്വേഷണ ആവശ്യം പരിഗണിക്കാമെന്ന് പറഞ്ഞ് കേസ് വെള്ളിയാഴ്ച വാദം തുടരാനായി മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.