കൊച്ചി: ബി.എം.എസ് നേതാവായിരുന്ന പയ്യോളി താരേമ്മൽ വീട്ടിൽ സി.ടി. മനോജിനെ (35) വീട്ടിൽ കയറി ആക്രമിച്ച് കൊലപ്പെട ുത്തിയ കേസിൽ സി.ബി.ഐ കുറ്റപത്രം സമർപ്പിച്ചു. സി.പി.എം പയ്യോളി ഏരിയ കമ്മിറ്റി സെക്രട്ടറി പയ്യോളി കീഴൂർ വള്ളുപ റമ്പിൽ ടി.ചന്ദു മാസ്റ്റർ എന്ന ടി.ചന്ദു (74), പയ്യോളി ലോക്കൽ സെക്രട്ടറി കീഴൂർ പുതിയവീട്ടിൽ പി.വി. രാമചന്ദ്രൻ (60) എന ്നിവരടക്കം 27 പ്രതികൾക്കെതിരെയാണ് സി.ബി.ഐ തിരുവനന്തപുരം യൂനിറ്റ് ഡിവൈ.എസ്.പി അനന്തകൃഷ്ണൻ എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ അന്തിമ റിപ്പോർട്ട് സമർപ്പിച്ചത്.
പൊലീസ് അന്വേഷിച്ചപ്പോൾ ഒന്നും രണ്ടും പ്രതികളായി ഉൾപ്പെടുത്തിയിരുന്ന അജിത് കുമാർ, ചൊറിഞ്ചാൽ ജിതേഷ് എന്നിവരെ മാപ്പുസാക്ഷിയാക്കിയാണ് സി.ബി.ഐ അന്വേഷണം പൂർത്തിയാക്കിയത്. ആദ്യം കേസിൽ അന്വേഷണം നടത്തിയ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല നടപടിയും സി.ബി.ഐ കുറ്റപത്രത്തിൽ ശിപാർശ ചെയ്തിട്ടുണ്ട്. കോടതി കുറ്റപത്രം ഫയലിൽ സ്വീകരിച്ചിട്ടില്ലാത്തതിനാൽ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല. കൂടുതൽ പരിശോധനക്കുശേഷമാവും ഇത് ഫയലിൽ സ്വീകരിക്കണോ തിരിച്ചയക്കണോ എന്നീ കാര്യങ്ങളിൽ തീരുമാനമെടുക്കുക. കേസിൽ രണ്ട് പ്രതികൾ ഇപ്പോഴും ഒളിവിലാണെന്നും കുറ്റപത്രത്തിൽ പറഞ്ഞിട്ടുണ്ട്. കൊലപാതകം, അന്യായമായി സംഘം ചേരൽ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.
2012 ഫെബ്രുവരി 12നാണ് ബി.എം.എസ് യൂനിറ്റ് സെക്രട്ടറികൂടിയായ പയ്യോളി ചൊറിഞ്ചയിൽ മനോജ് കൊല്ലപ്പെട്ടത്. ഒരു സംഘം വീട്ടിൽ കയറി ആക്രമിച്ചെന്നാണ് കേസ്. അജിത് കുമാർ അടക്കം 15 പേർക്കെതിരെയാണ് ആദ്യം പൊലീസ് കുറ്റപത്രം നൽകിയിരുന്നത്. എന്നാൽ, താൻ ഡമ്മി പ്രതിയാണെന്ന് അജിത് കുമാർ പറഞ്ഞതോടെയാണ് കേസ് വഴിത്തിരിവായത്.
പയ്യോളി ബ്രാഞ്ച് സെക്രട്ടറി തിക്കൊടി പുറകാട് പിലാതോട്ടിൽ പി.കെ. കുമാരൻ (54), ലോക്കൽ കമ്മിറ്റി അംഗങ്ങളായ പയ്യോളി ഷോനിനാഥത്തിൽ എൻ.സി. മുസ്തഫ (48), പയ്യോളം കാവുംപുറത്ത് താഴെ കെ.ടി. ലിഗേഷ് (39), പേയ്യാളി ‘സീസൺ’ ൽ താമസം സി.സുരേഷ് ബാബു (55), ഡി.വൈ.എഫ്.െഎ മുചുകുന്ന് സെക്രട്ടറി കൊയിലാണ്ടി മുചുകുന്ന് പുളിയേടത്ത് വീട്ടിൽ പി.അനൂപ് (29), കൊയിലാണ്ടി മീത്തൽ നീലംചേരി അരുൺ നാഥ് (27), മുചുകുന്ന് നാറാത്ത് മീത്തൽ കെ.ബി. രതീഷ് (28), പയ്യോളി കാപ്പിരിക്കാട്ടിൽ കെ.കെ. പ്രേമൻ (50) എന്നിവരാണ് നേരത്തേ സി.ബി.ഐ അറസ്റ്റ് ചെയ്ത പ്രധാന പ്രതികൾ. സി.പി.എം ലോക്കൽ കമ്മിറ്റിയുടെ തീരുമാനം ഏരിയ കമ്മിറ്റിയുടെ അനുമതിയോടെ നടപ്പാക്കുകയായിരുെന്നന്നാണ് സി.ബി.ഐയുടെ കണ്ടെത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.