കോഴിക്കോട്: സംസ്ഥാനത്ത് സിമൻറിന് കമ്പനികള്‍ വില കുറക്കാത്തതിലും സർക്കാർ ഇതിന് നടപടി സ്വീകരിക്കാത്തതിലും പ്രതിഷേധിച്ച് 27ന് നിര്‍മാണ ബന്ദ് നടത്തും. സിമൻറ് ഡീലേ ഴ്സ് വെല്‍ഫെയര്‍ അസോസിയേഷനടക്കം നിര്‍മാണ വ്യാപാര മേഖലയിലെ 16 സംഘടന ഭാരവാഹികളുടെ സംയുക്ത യോഗത്തിലാണ് തീരുമാനം.
പൊതു-സ്വകാര്യ മേഖലകളിൽ നിര്‍മാണ പ്രവര്‍ത്തനം പൂര്‍ണമായി നിര്‍ത്തി, സിമൻറ് കടകള്‍ അടച്ചിട്ടാണ് ബന്ദ് നടത്തുകയെന്ന് സംയുക്ത സമിതി ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു.
അന്ന് സെക്രേട്ടറിയറ്റിലേക്ക് പ്രതിഷേധ മാര്‍ച്ചും ധര്‍ണയും നടത്തും. പ്രക്ഷോഭത്തിെൻറ ഭാഗമായി 20ന് കലക്ടറേറ്റുകളിലേക്ക് മാര്‍ച്ചും ധര്ണയുമുണ്ടാവും. വില കുറച്ചില്ലെങ്കില്‍ സിമൻറ് വില്പനയും സ്റ്റോക്കെടുപ്പും നിര്‍ത്തിെവക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.