മഹാകവി രബീന്ദ്രനാഥ്​ ടാഗോര്‍ ശ്രീനാരായണ ഗുരുവിനെ സന്ദര്‍ശിച്ചതിന്‍റെ ശതാബ്ദിയാഘോഷ സമ്മേളനം കൊൽക്കത്ത വിശ്വഭാരതി സര്‍വകലാശാല വൈസ്​ ചാന്‍സലര്‍ ബിദ്യുത് ചക്രബര്‍ത്തി ഉദ്ഘാടനം ചെയ്യുന്നു. സ്വാമി സച്ചിദാനന്ദ, സ്വാമി ഋതംഭരാന്ദ, സ്വാമി ശാരദാനന്ദ, സ്വാമി സൂക്ഷ്മാനന്ദ, കെ.എം. ലാജി, വിപി. ജോയ്, മന്ത്രി പി. പ്രസാദ്, ഡോ. കെ.എസ്. രാധാകൃഷ്ണന്‍, പി.എസ്. ബാബുറാം എന്നിവര്‍ സമീപം.

ചരിത്രസ്മൃതിയിൽ ശിവഗിരി മഠത്തിൽ ശതാബ്ദി ആ​ഘോ​ഷ​ങ്ങ​ൾ

വ​ർ​ക്ക​ല: ദി​വ്യ​സം​ഗ​മ​ത്തി​ന്റെ ച​രി​ത്ര ഗാം​ഭീ​ര്യ​ത്തി​ൽ മാ​ന​വി​ക​ത​യു​ടെ സ​ന്ദേ​ശ​ങ്ങ​ൾ പ​ക​ർ​ന്ന്​ ശി​വ​ഗി​രി​ക്കു​ന്നി​ൽ ശ​താ​ബ്ദി ആ​ഘോ​ഷ​ങ്ങ​ൾ. വി​ശ്വ​മ​ഹാ​ക​വി ര​ബീ​ന്ദ്ര​നാ​ഥ്​ ടാ​ഗോ​ര്‍ ശ്രീ​നാ​രാ​യ​ണ ഗു​രു​വി​നെ സ​ന്ദ​ര്‍ശി​ച്ച​തി​ന്‍റെ നൂ​റാം വാ​ർ​ഷി​കാ​ഘോ​ഷ സ​മ്മേ​ള​നം വി​ശ്വ​ഭാ​ര​തി സ​ർ​വ​ക​ലാ​ശാ​ല വൈ​സ്​ ചാ​ന്‍സ​ല​ര്‍ ബി​ദ്യു​ത് ച​ക്ര​ബ​ര്‍ത്തി ഉ​ദ്ഘാ​ട​നം ചെ​യ്തു.

ശ്രീ​നാ​രാ​യ​ണ​ഗു​രു​വും ര​ബീ​ന്ദ്ര​നാ​ഥ്​ ടാ​ഗോ​റും മ​നു​ഷ്യ​ത്വ​ത്തി​ന്‍റെ മു​ഖ​മു​ദ്ര​ക​ളാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഗു​രു ആ​ധ്യാ​ത്മി​ക​ത​യി​ലൂ​ടെ മ​നു​ഷ്യ​ത്വ​ത്തെ സാ​ക്ഷാ​ത്ക​രി​ച്ച​പ്പോ​ള്‍ ടാ​ഗോ​ര്‍ അ​തു കാ​വ്യാ​ത്മ​ക​ത​യി​ലൂ​ടെ നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു. ഈ ​പ്ര​പ​ഞ്ച​മാ​ണ് ഗു​രു​വി​ന്റെ​യും ടാ​ഗോ​റി​ന്റെ​യും കാ​വ്യ​കൗ​തു​ക​ത്തി​ന്​ ആ​ധാ​രം.

ഗു​രു​വി​ന്റെ ദ​ര്‍ശ​നം പ്ര​ച​രി​പ്പി​ക്കു​ന്ന​തി​ലും ഈ ​മ​ഹ​ത്തു​ക്ക​ളു​ടെ സ്മ​ര​ണ നി​ല​നി​ര്‍ത്തു​ന്ന​തി​നും വി​ശ്വ​ഭാ​ര​തി ക​ഴി​യു​ന്ന​തൊ​ക്കെ ചെ​യ്യും. ഇ​ക്കാ​ര്യ​ത്തി​ല്‍ ശി​വ​ഗി​രി മ​ഠ​വും സ​ന്യാ​സി​സ​മൂ​ഹ​വും ചെ​യ്യു​ന്ന പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ സ്വാ​ഗ​താ​ര്‍ഹ​മാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ശ്രീ​നാ​രാ​യ​ണ ധ​ർ​മ​സം​ഘം ട്ര​സ്റ്റ് പ്ര​സി​ഡ​ന്‍റ് സ്വാ​മി സ​ച്ചി​ദാ​ന​ന്ദ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ശി​വ​ഗി​രി മ​ഠ​ത്തെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം അ​ഭി​മാ​ന​ത്തി​ന്‍റെ മു​ഹൂ​ര്‍ത്ത​മാ​ണി​തെ​ന്നും ര​ണ്ടു മ​ഹാ​ത്മാ​ക്ക​ളു​ടെ സം​ഗ​മം ശി​വ​ഗി​രി​യി​ല്‍ ന​ട​ന്ന​തി​ന്‍റെ സ്മ​ര​ണ പു​തു​ക്ക​ല്‍ ശി​വ​ഗി​രി മ​ഠ​ത്തി​ന്‍റെ പ്ര​തീ​ക്ഷ​ക​ള്‍ക്ക​പ്പു​റ​മാ​ണെ​ന്നും സ്വാ​മി സ​ച്ചി​ദാ​ന​ന്ദ പ​റ​ഞ്ഞു.

മ​ന്ത്രി പി. ​പ്ര​സാ​ദ് മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. ഗു​രു ദ​ര്‍ശ​ന​ത്തി​ന് വി​ധേ​യ​മാ​യു​ള്ള ഭ​ര​ണ​നി​ര്‍വ​ഹ​ണ​ത്തി​ല്‍ സം​സ്ഥാ​ന സ​ര്‍ക്കാ​ര്‍ എ​ക്കാ​ല​വും ശ്ര​ദ്ധി​ക്കു​ന്നു​ണ്ടെ​ന്ന് മ​ന്ത്രി പി. ​പ്ര​സാ​ദ് അ​ഭി​പ്രാ​യ​പ്പെ​ട്ടു. മ​നു​ഷ്യ​ത്വ​ത്തി​ല്‍ അ​ധി​ഷ്ഠി​ത​മാ​യി​രു​ന്നു ഗു​രു​വി​ന്‍റെ​യും ടാ​ഗോ​റി​ന്‍റെ​യും ക​ര്‍മ​മേ​ഖ​ല​യെ​ന്ന്​ ചീ​ഫ് സെ​ക്ര​ട്ട​റി വി.​പി. ജോ​യി പ​റ​ഞ്ഞു.

സ്വാ​മി സൂ​ക്ഷ്മാ​ന​ന്ദ അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തി. മു​ൻ വൈ​സ് ചാ​ന്‍സ​ല​ര്‍ ഡോ.​കെ.​എ​സ്. രാ​ധാ​കൃ​ഷ്ണ​ന്‍, മു​നി​സി​പ്പ​ല്‍ ചെ​യ​ര്‍മാ​ന്‍ കെ.​എം. ലാ​ജി, ധ​ർ​മ​സം​ഘം ട്ര​സ്റ്റ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സ്വാ​മി ഋ​തം​ഭ​രാ​ന​ന്ദ, ട്ര​ഷ​റ​ര്‍ സ്വാ​മി ശാ​ര​ദാ​ന​ന്ദ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

സ്വാ​മി സ​ച്ചി​ദാ​ന​ന്ദ ര​ചി​ച്ച 'ടാ​ഗോ​ര്‍ ഗു​രു​സ​ന്നി​ധി​യി​ല്‍' എ​ന്ന ഗ്ര​ന്ഥം ബി​ദ്യു​ത് ച​ക്ര​ബ​ര്‍ത്തി വി.​പി. ജോ​യി​ക്ക്​​ ന​ല്‍കി പ്ര​കാ​ശ​നം ചെ​യ്തു. ഉ​ച്ച​ക്കു ശേ​ഷം ന​ട​ന്ന കാ​വ്യ​സം​ഗ​മം ക​വി എ​സ്. ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഗു​രു​ധ​ര്‍മ പ്ര​ചാ​ര​ണ സ​ഭാ സെ​ക്ര​ട്ട​റി സ്വാ​മി ഗു​രു​പ്ര​കാ​ശം അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. സ്വാ​മി സ​ച്ചി​ദാ​ന​ന്ദ, ശി​വ​ഗി​രി മ​ഠം പി.​ആ​ര്‍.​ഒ, ഇ.​എം. സോ​മ​നാ​ഥ​ന്‍, പ്ര​ഫ. എ​സ്. ജ​യ​പ്ര​കാ​ശ്, പ്ര​ഫ. സ​ന​ല്‍കു​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ സം​സാ​രി​ച്ചു

Tags:    
News Summary - Centenary celebrations at Sivagiri Mutt

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.