കേന്ദ്രം വിഹിതം വൈകി; പ്രതിസന്ധി മറികടക്കാൻ എൻ.എച്ച്‌.എമ്മിന്‌ 50 കോടി

തിരുവനന്തപുരം: ദേശീയ ആരോഗ്യ മിഷന്‌ (എൻ.എച്ച്‌.എം) കേന്ദ്ര വിഹിതം സംസ്ഥാനം മുൻകൂർ നൽകി. കേന്ദ്രം വിഹിതം വൈകുന്ന സാഹചര്യത്തിലാണ് ധനവകുപ്പ് 50 കോടി അനുവദിച്ചത്.

മിഷന്‌ കേന്ദ്ര വിഹിതമായി നിശ്ചയിച്ച തുകയിലെ ഒരു ഗഡുപോലും ഏഴു മാസമായിട്ടും കേന്ദ്രം അനുവദിക്കാത്ത സാഹചര്യത്തിൽ, പദ്ധതി പ്രവർത്തനം മുടങ്ങാതിരിക്കാനാണ് സർക്കാർ ഇടപെടൽ.

എൻ.എച്ച്‌.എമ്മിന്‌ 371 കോടിയാണ്‌ കേന്ദ്ര വിഹിതം നൽകാമെന്ന്‌ അറിയച്ചത്‌. ഇത്‌ നാലു ഗഡുക്കളായി ലഭ്യമാക്കുമെന്ന്‌ അറിയിപ്പിലുണ്ടായിരുന്നു. സാമ്പത്തിക വർഷത്തിൽ ഏഴു മാസം കഴിഞ്ഞിട്ടും ഒരു രൂപപോലും കേന്ദ്രം അനുവദിച്ചിട്ടില്ല. സംസ്ഥാന വിഹിതമായി 228 കോടി രൂപയും കേന്ദ്ര വിഹിതം മുൻകൂറായി 186.66 കോടിയും നേരത്തേ സംസ്ഥാനം അനുവദിച്ചിരുന്നു. 

Tags:    
News Summary - Center allocation delayed; 50 crore to NHM to overcome the crisis

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.