തിരുവനന്തപുരം: പൊതുമേഖല സ്ഥാപനമായ എച്ച്.എൽ.എൽ ലേലത്തിൽ പങ്കെടുക്കാൻ കേരള സർക്കാറിന് അനുമതിയില്ല. കേന്ദ്രസർക്കാർ സംസ്ഥാന സർക്കാറിന് നൽകിയ കത്തിലാണ് ഇക്കാര്യം അറിയിച്ചത്. പൊതുമേഖല സ്ഥാപനത്തിനും ലേലത്തിൽ പങ്കെടുക്കാൻ അനുമതിയില്ല. ഇതോടെ എച്ച്.എൽ.എൽ ഏറ്റെടുക്കാനുള്ള സംസ്ഥാന സർക്കാർ നീക്കത്തിന് തിരിച്ചടിയേറ്റു.
കേന്ദ്ര സർക്കാരിന്റെ സ്വകാര്യവൽകരണ നയത്തിന്റെ ഭാഗമായി എച്ച്.എൽ. എൽ ലൈഫ് കെയർ ലിമിറ്റഡ് എന്ന പൊതുമേഖലാ സ്ഥാപനത്തിന്‍റെ ഓഹരികൾ വിൽക്കാൻ തീരുമാനിച്ചിരുന്നു. തുടർന്നാണ് സ്ഥാപനം സംസ്ഥാന സർക്കാർ ഏറ്റെടുക്കാൻ സന്നദ്ധമാവുകയും അതിനായി കെ.എസ്.ഐ.ഡി.സിയെ ചുമതലപ്പെടുത്തുകയും ചെയ്തത്.
കേന്ദ്ര സർക്കാരിന്റെ ലേല നടപടികളിൽ പങ്കെടുക്കുന്നതിനും കമ്പനിയുടെ കേരളത്തിലുള്ള ആസ്തികൾ ഏറ്റെടുക്കുന്നതിനുള്ള സാധ്യത പരിശോധിക്കുന്നതിനുമാണ് കെ.എസ്.ഐ.ഡി.സിയെ ചുമതലപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.