കൊച്ചി: ബൗദ്ധിക വെല്ലുവിളികൾ നേരിടുന്നവരുടെ സംരക്ഷണത്തിനുള്ള 1999ലെ നാഷനൽ ട്രസ്റ്റ് ആക്ട് റദ്ദാക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെ പ്രതിഷേധം. ധനമന്ത്രാലയത്തിലെ ധനവ്യയ വകുപ്പാണ് നിയമം റദ്ദാക്കാൻ നിർദേശം മുന്നോട്ടുവെച്ചത്. ആക്ടിെൻറ ഭാഗമായ നാഷനൽ ട്രസ്റ്റ് എന്ന സമിതിയും ഒപ്പം ഇല്ലാതാവും. അധികൃതർ സമൂഹത്തിലെ ഏറ്റവും പിന്നാക്കം നിൽക്കുന്നവരെ കൈവിടുകയാണെന്ന് ആരോപിച്ച് ബൗദ്ധികവും വികസനപരവുമായ വെല്ലുവിളികൾ നേരിടുന്നവരുടെ(പി.ഡബ്ല്യു.ഐ.ഡി.ഡി) രക്ഷിതാക്കൾ രംഗത്തെത്തി.
ബുദ്ധിപരമായി വെല്ലുവിളി നേരിടുന്നവരുടെ ശാക്തീകരണത്തിനും ക്ഷേമത്തിനുമായി േമനക ഗാന്ധി സാമൂഹ്യനീതി മന്ത്രിയായിരിക്കുമ്പോഴാണ് നിയമം കൊണ്ടുവന്നത്. ഇവർക്ക് 18 നുശേഷവും നിയമപരമായ രക്ഷാകർതൃത്വം ഉറപ്പാക്കാൻ ജില്ല കലക്ടർ ചെയർമാനായ ലോക്കൽ െലവൽ കമ്മിറ്റി ചേർന്ന് നൽകുന്ന ലീഗൽ ഗാർഡിയൻഷിപ്, ഇവരുടെ സ്വത്തിനും സമ്പത്തിനും സംരക്ഷണം നൽകൽ, ആരോരുമില്ലാത്തവർക്ക് കെയർ ഹോം പ്രവർത്തനം, നിരാമയ എന്ന പേരിലുള്ള ആരോഗ്യപരിചരണ പദ്ധതി തുടങ്ങിയവ നടപ്പാക്കുന്നത് നാഷനൽ ട്രസ്റ്റും കീഴിെല സമിതികളുമാണ്. നിയമവും ട്രസ്റ്റും ഇല്ലാതാവുന്നതിലൂടെ ആനുകൂല്യങ്ങളും സംവിധാനങ്ങളുമെല്ലാം ഇല്ലാതാവും.
സെറിബ്രൽ പാൾസി, ഓട്ടിസം, ബുദ്ധിപരമായ വെല്ലുവിളികൾ (ഐ.ഡി), മൾട്ടിപ്ൾ ഡിസബിലിറ്റി അല്ലെങ്കിൽ വികാസപരമായ വെല്ലുവിളി (ഡി.ഡി) എന്നിവ നേരിടുന്നവർക്കാണ് ആക്ട് നടപ്പാക്കിയത്. ആക്ട് റദ്ദാക്കി ഈ പ്രവർത്തനങ്ങൾ സാമൂഹ്യ നീതി വകുപ്പിലേക്ക് ലയിപ്പിക്കുകയാണ് ലക്ഷ്യം. ട്രസ്റ്റ് ഇല്ലാതാവുന്നതോടെ ഇവർ കൂടുതൽ പാർശ്വവത്കരിക്കപ്പെടുകയും ദുരിതമനുഭവിക്കേണ്ടിവരികയും ചെയ്യുമെന്ന് 80,000ത്തിേലറെ രക്ഷിതാക്കൾ അംഗങ്ങളായ സംഘടന നാഷനൽ പരിവാർ വ്യക്തമാക്കി. ആക്ട് നിലനിർത്തണമെന്നാവശ്യപ്പെട്ട് പരിവാർ പ്രധാനമന്ത്രിക്കും സാമൂഹ്യനീതി മന്ത്രിക്കും കത്തയച്ചിട്ടുണ്ട്. സംസ്ഥാനത്തെ മുഴുവൻ എം.പിമാരെയും കണ്ട് നിവേദനം നൽകുമെന്നും പ്രതിഷേധങ്ങൾ സംഘടിപ്പിക്കുമെന്നും നാഷനൽ കോൺെഫഡറേഷൻ ഓഫ് പാരൻറ്സ് ഓർഗനൈസേഷൻ വൈസ് പ്രസിഡൻറ് എം. സുകുമാരൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.