തിരുവനന്തപുരം: ലൈഫ്മിഷന് കേസന്വേഷണത്തിൽ ആവശ്യമില്ലാത്ത തിടുക്കം വേണ്ടെന്ന് സി.ബി.ഐക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം. ആവശ്യമില്ലാത്ത വിവാദങ്ങളിലേക്ക് പോകേണ്ടെന്നും തെളിവുകൾ ഉൾപ്പെടെ ശേഖരിച്ച് കരുതലോടെ മുന്നോട്ട് പോയാൽ മതിയെന്നുമുള്ള നിർദേശമാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം നൽകിയിട്ടുള്ളത്.
ലൈഫ്മിഷൻ ഉദ്യോഗസ്ഥർക്കെതിരായ അന്വേഷണം രണ്ട് മാസത്തേക്ക് ഹൈേകാടതി തടഞ്ഞ സാഹചര്യത്തിലാണ് കേന്ദ്രത്തിെൻറ നിർദേശം. കേസിലെ സ്റ്റേ മാറ്റിക്കിട്ടാൻ കോടതിയിൽ സി.ബി.െഎ ശ്രമങ്ങൾ പുരോഗമിക്കവെയാണ് കൂടുതൽ ആവേശം വേണ്ടെന്ന നിലയിലുള്ള നിർദേശം ലഭിച്ചിട്ടുള്ളതെന്നതും ശ്രദ്ധേയം. കേസില്‍ കോടതിയില്‍നിന്ന് ഇനി തിരിച്ചടിയുണ്ടാകാതെ നോക്കണമെന്നും കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശത്തില്‍ പറയുന്നു.
നിലവിൽ അന്വേഷണം കോടതി തടഞ്ഞ സാഹചര്യത്തിൽ തെളിവുകളും രേഖകളും ശേഖരിക്കുന്നതിൽ ബുദ്ധിമുട്ടുണ്ടാകുന്നെന്ന് കഴിഞ്ഞദിവസം സി.ബി.െഎ കോടതിയിൽ വ്യക്തമാക്കിയിരുന്നു.
അന്വേഷണത്തിെൻറ ഭാഗമായി വിജിലൻസ് പല നിർണായക രേഖകളും കരസ്ഥമാക്കിയത് സി.ബി.െഎക്ക് തിരിച്ചടിയായിരുന്നു. എന്നാൽ വിജിലൻസുമായി മത്സരിക്കുേമ്പാൾ സി.ബി.െഎക്ക് കോടതിയിൽ നിന്നുൾപ്പെടെ തിരിച്ചടി ഏൽക്കേണ്ടിവന്നു. ആ സാഹചര്യത്തിലാണ് കേന്ദ്രത്തിെൻറ ഇടപെടൽ. സി.ബി.െഎക്ക് ഇൗ നിർദേശം നൽകിയതിന് പിന്നിൽ രാഷ്ട്രീയമായ ഇടപെടലുണ്ടെന്നും അനുമാനിക്കണം. മാസങ്ങൾക്കുള്ളിൽ തദ്ദേശ തെരഞ്ഞെടുപ്പ് വരുന്നുണ്ട്.
അതുവരെ അന്വേഷണം സജീവമായി നിലനിർത്താൻ ബി.ജെ.പി ആഗ്രഹിക്കുന്നു. ലൈഫ്മിഷൻ കേസില്‍ സി.ബി.ഐ എതിര് സത്യവാങ്മൂലം അടുത്തയാഴ്ച സമര്‍പ്പിക്കും. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകാന്‍ രണ്ടാഴ്ചയെങ്കിലും വേണ്ടിവരുമെന്നാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.