കണ്ണൂർ: സി.പി.എം സംസ്ഥാന സെക്രട്ടറിയായിരിക്കെ 1998 െസപ്റ്റംബർ ഒമ്പതിന് മരിച്ച ചടയൻ ഗോവിന്ദെൻറ 20ാം ചരമവാർഷികം നാളെ. നെയ്ത്തുതൊഴിലാളിയായിരുന്ന കമ്യൂണിസ്റ്റ് നേതാവിെൻറ പ്രിയപത്നി ഇ. ദേവകി, സഖാവിെൻറ ലളിതജീവിതത്തിെൻറ നേർപതിപ്പായി കണ്ണൂർ കമ്പിൽ മൺകട്ടയിൽ പണിത ‘ചടയൻ’ ഭവനത്തിലുണ്ട് ഇപ്പോഴും. ‘ഇൗ വീടും ചടയനും പാർട്ടിയുമാണ് എെൻറ സംതൃപ്തി.’ - അധികാരപ്പൊലിമയിൽ അകപ്പെടാതെ ജീവിച്ച ചടയെൻറ പത്നി പറയുന്നു.
പാർട്ടിക്കായി കഠിനാധ്വാനം ചെയ്ത് നേതാവായ ചടയൻ ഗോവിന്ദൻ ജീവിതാന്ത്യംവരെ ആർഭാടരഹിതനായിരുന്നു. പാർട്ടി പദവിയിലിരുന്ന് കുടുംബത്തിനായി ഒന്നും ചെയ്തില്ല. ഇളയമകന് ദേശാഭിമാനി ജോലി നൽകിയപ്പോൾ ദുഃസ്വാധീനമാകുമെന്ന് പറഞ്ഞ് മാസങ്ങൾക്കകം ജോലിയിൽനിന്ന് തിരിച്ചുവിളിച്ച പിതാവാണ് ചടയൻ. പാർട്ടിയിലെ വി.എസ്-നായനാർ ഗ്രൂപ് ധാരയെ സമവായത്തിെൻറ കെട്ടുറപ്പിലേക്ക് നയിക്കാനുള്ള നിയോഗവുമായാണ് ചടയൻ 1996ൽ സംസ്ഥാന സെക്രട്ടറിയായത്. നായനാർക്കും വി.എസിനും ഇടയിലെ അവസാന വാക്കായി ചടയെൻറ സാരഥ്യം. ദാരിദ്ര്യം കൊണ്ട് അഞ്ചാംക്ലാസിൽ പഠനം നിർത്തി നെയ്ത്തുതൊഴിലിന് പോയ ചടയൻ ജീവിതത്തിലൊരിക്കലും ലാളിത്യം കൈവെടിഞ്ഞില്ല.
പാർട്ടി നിരോധിക്കപ്പെട്ട ഘട്ടത്തില്‍ പൊലീസ് ക്യാമ്പില്‍ ക്രൂരമർദനത്തിന് വിധേയനായി. അടിയന്തരാവസ്ഥക്കാലത്ത് ഒരു വർഷത്തോളം ഒളിവിൽ കഴിഞ്ഞു. അന്ന് പൊലീസ് ചടയനെ തെരഞ്ഞുവന്ന അതേ മൺകട്ട വീട്ടിൽ തന്നെയാണ് ഇന്നും ദേവകി.കോൺഗ്രസ് കുടുംബത്തിൽനിന്ന് എത്തിയ ദേവകിക്ക് ചടയെൻറ കമ്യൂണിസ്റ്റ് രാഷ്ട്രീയത്തെ മനസ്സിലേറ്റാൻ മടിയില്ലായിരുന്നു. കടുത്ത മർദനംകൊണ്ട് ശരീരം തകർന്ന ചടയൻ അകാലത്തിൽ രോഗബാധിതനായി.
ചെെന്നെയിൽ ബൈപാസ് ശസ്ത്രക്രിയ കഴിഞ്ഞുവെങ്കിലും താമസിയാതെ വീണ്ടും കിടപ്പിലായി. പാർട്ടി മുൻകൈ എടുത്ത് ലണ്ടനിൽ ചികിത്സതേടിയെങ്കിലും ഫലമുണ്ടായില്ല. ഇളയമകൻ ശ്രീകാന്തും ഭാര്യയുമാണ് ദേവകിയുടെ കൂടെ ഇപ്പോഴുള്ളത്. മൂത്തമകൻ സുരേന്ദ്രൻ തിരുവനന്തപുരത്താണ്. രണ്ടാമത്തെ മകൻ രാജൻ ജർമനിയിലും മൂന്നാമത്തെ മകൻ സത്യൻ ഗൾഫിലുമാണ്. മുൻ എം.എൽ.എമാരുടെ ആശ്രിത പെൻഷനാണ് ദേവകിയുടെ വരുമാനം. ഇന്ന് കമ്പിൽ നടക്കുന്ന ചടയൻ ഗോവിന്ദെൻറ 20ാം ചരമദിനാചരണം മന്ത്രി ഇ.പി. ജയരാജൻ ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.