'ബർലിനിലെ ആശുപത്രിയിൽ അപ്പയുടെ ചികിത്സ ആരംഭിച്ചു'; പിന്തുണക്ക് നന്ദി പറഞ്ഞ് ചാണ്ടി ഉമ്മൻ

മുതിർന്ന കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ഉമ്മൻ ചാണ്ടിയുടെ ചികിത്സ ബർലിനിലെ ചാരിറ്റി ആശുപത്രിയിൽ ആരംഭിച്ചതായി മകൻ ചാണ്ടി ഉമ്മൻ അറിയിച്ചു. 'ഡോക്ടർമാരുടെ നിർദേശപ്രകാരം നാളെ അപ്പയെ ലേസർ സർജറിക്ക് വിധേയനാക്കുകയാണ്. ചികിത്സ പൂർത്തിയാക്കി എത്രയുംവേഗം നാട്ടിലേക്ക് തിരിച്ചു വരാമെന്നുള്ള പ്രതീക്ഷയിലാണ്. നിങ്ങൾ നൽകിയ പിന്തുണകൾക്ക് നന്ദി' -ചാണ്ടി ഉമ്മൻ പറഞ്ഞു.

കഴിഞ്ഞ ആറിനാണ് ഉമ്മൻ ചാണ്ടി വിദഗ്ധ ചികിൽസക്കായി ജർമനിയിലെത്തിയത്. ബെന്നി ബഹനാൻ എം.പിയും മക്കളായ മറിയ ഉമ്മനും ചാണ്ടി ഉമ്മനും ഉമ്മൻ ചാണ്ടിയോടൊപ്പമുണ്ട്. യൂറോപ്പിലെ ഏറ്റവും വലിയ മെഡിക്കൽ സർവകലാശാല ആശുപത്രികളിൽ ഒന്നായ ബർലിനിലെ ചാരിറ്റി മെഡിക്കൽ യൂണിവേഴ്സിറ്റിയിലാണ് ചികിൽസ. 

Full View


Tags:    
News Summary - Chandy Oommen facebook post on Oommen chandy treatment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.