മൂവാറ്റുപുഴ: കുടുംബശ്രീ അംഗങ്ങളെ കബളിപ്പിച്ച് വായ്പ എടുത്ത ശേഷം പ്രസിഡന്‍റും സെക്രട്ടറിയും മറ്റൊരു അംഗവും ചേർന്ന് പണം തിരിമറി നടത്തിയതായി പരാതി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.ആവോലി പഞ്ചായത്ത് രണ്ടാം വാർഡിലെ കുടുംബശ്രീ അംഗങ്ങളുടെ പേരിൽ ആവോലി സഹകരണ ബാങ്കിൽനിന്നാണ് അഞ്ച് ലക്ഷം വായ്പ എടുത്തത്.
ബാങ്കിൽ അക്കൗണ്ട് ചേരാനെന്ന പേരിൽ അംഗങ്ങളുടെ ഫോട്ടോയും ഒപ്പുമെല്ലാം ശേഖരിച്ച് മിനിറ്റ്സ് തയാറാക്കി കുടുംബശ്രീ പ്രസിഡന്‍റും സെക്രട്ടറിയും മറ്റൊരു അംഗവും ചേർന്ന് വായ്പ എടുക്കുകയായിരുന്നുവെന്നാണ് പരാതി. കുടുംബശ്രീ അംഗങ്ങൾക്കു കുടിശ്ശിക നോട്ടീസ് ലഭിച്ചപ്പോഴാണ് തട്ടിപ്പ് പുറത്തായത്. കുടുംബശ്രീയിലെ 13 അംഗങ്ങളിൽ 10 അംഗങ്ങളും വിവരം അറിഞ്ഞിരുന്നില്ല.
ഓരോരുത്തർക്കും 84,000 രൂപയുടെ കുടിശ്ശിക നോട്ടീസ് ആണ് ലഭിച്ചത്. ബാങ്കിൽ അന്വേഷിച്ചപ്പോൾ കുടുംബശ്രീ അക്കൗണ്ടിലേക്ക് പണം നൽകിയതിന്‍റെ രേഖകൾ ബാങ്ക് അധികൃതർ നൽകി. ഇതേതുടർന്നാണ് പൊലീസിന് പരാതി നൽകിയത്.കുടുംബശ്രീ അംഗങ്ങളെ കബളിപ്പിച്ച് ഒപ്പും ഫോട്ടോയും ശേഖരിച്ച് ബാങ്കിൽ സമർപ്പിച്ച് കുടുംബശ്രീയുടെ പേരിൽ വായ്പ എടുത്തശേഷം വായ്പ മുഴുവനായി എടുത്ത് ഉപയോഗിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.