തൃശൂർ: രണ്ട് കോടി രൂപയുടെ ചെക്ക് കേസിൽ ജോണി സാഗരിക സിനിമ നിർമാണ കമ്പനി ഇടക്കാല നഷ്ടപരിഹാര സംഖ്യയായി 40 ലക്ഷം രൂപ കെട്ടിവെക്കണമെന്ന് തൃശൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് - 1 കോടതി ഉത്തരവിട്ടു. 60 ദിവസത്തിനകം തുക കെട്ടിവെക്കണമെന്നാണ് മജിസ്ട്രേറ്റ് എം.എൻ. മനോജിൻ്റെ ഉത്തരവ്.
തൃശൂർ വരാക്കര മഞ്ഞളി വീട്ടിൽ തോമസിൻ്റെ മകൻ ജിൻസ് തോമസ് നൽകി ഹർജിയിലാണ് ഉത്തരവ്. എറണാകുളത്ത് ജോണി തോമസിൻ്റെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന ജോണി സാഗരിക പണം നിക്ഷേപിക്കുന്നവർക്ക് 25 ശതമാനം ലാഭവിഹിതം നൽകുമെന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് താൻ രണ്ട് കോടി രൂപ നിക്ഷേപിച്ചതെന്ന് ജിൻസ് ബോധിപ്പിച്ചു. എന്നാൽ കമ്പനി ലാഭവിഹിതമോ നിക്ഷേപിച്ച തുകയോ നൽകിയില്ല. കമ്പനി നൽകിയ ചെക്കുകൾ ബാങ്കിൽ സമർപ്പിച്ചപ്പോൾ മതിയായ തുകയില്ലാതെ മടങ്ങിയെന്നും ജിൻസ് ബോധിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.