ആര് കടക്കും ചേലക്കര?

തൃ​ശൂ​ർ: പോ​ളി​ങ് ബൂ​ത്തി​​ലേ​ക്ക് ഇ​നി മൂ​ന്ന് ദി​വ​സ​ങ്ങ​ൾ മാ​ത്രം ശേ​ഷി​ക്കേ ക​ന​ത്ത പോ​രാ​ട്ട​ച്ചൂ​ടി​ലാ​ണ് ചേ​ല​ക്ക​ര. തു​ട​ക്ക​സ​മ​യ​ത്ത് കാ​ര്യ​മാ​യ പ്ര​ചാ​ര​ണ കോ​ലാ​ഹ​ല​ങ്ങ​​ളൊ​ന്നും ഇ​ല്ലാ​തി​രു​ന്ന മ​ണ്ഡ​ല​ത്തി​ൽ മൂ​ന്ന് മു​ന്ന​ണി​ക​ളും ഒ​പ്പ​ത്തി​നൊ​പ്പം പ്ര​ചാ​ര​ണ​ത്തി​ൽ മു​ന്നേ​റു​ന്ന കാ​ഴ്ച​യാ​ണ് കാ​ണു​ന്ന​ത്.

ക​ൽ​പാ​ത്തി ര​ഥോ​ത്സ​വ​ത്തെ തു​ട​ർ​ന്ന് പാ​ല​ക്കാ​ട് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് മാ​റ്റി​യ​ത് മു​ന്ന​ണി​ക​ൾ​ക്കും പാ​ർ​ട്ടി നേ​താ​ക്ക​ൾ​ക്കും ഉ​പ​കാ​ര​പ്ര​ദ​മാ​കും. ചേ​ല​ക്ക​ര​യി​ൽ പ്ര​ചാ​ര​ണം കൊ​ഴു​പ്പി​ച്ചി​ട്ട് പാ​ല​ക്കാ​ട്ടേ​ക്ക് ശ്ര​ദ്ധ തി​രി​ക്കാ​ൻ സ​മ​യം ല​ഭി​ക്കും. മു​ന്ന​ണി​ക​ളു​ടെ നേ​താ​ക്ക​ൾ ത​ല​ങ്ങും വി​ല​ങ്ങും പാ​യു​ന്ന കാ​ഴ്ച​യാ​ണ് ചേ​ല​ക്ക​ര​യു​ടെ മു​ക്കു​മൂ​ല​ക​ളി​ൽ.

മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ര​ണ്ട് ദി​വ​സം തു​ട​ർ​ച്ച​യാ​യി പ്ര​ചാ​ര​ണ രം​ഗ​ത്ത് സ​ജീ​വ​മാ​യു​ണ്ട്. സി.​പി.​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ, പി.​ബി അം​ഗ​ങ്ങ​ൾ, മ​ന്ത്രി​മാ​ർ എ​ന്നി​വ​രു​ടെ വ​ലി​യ പ​ട ത​ന്നെ എ​ൽ.​ഡി​എ​ഫ് പ്ര​ചാ​ര​ണ​ത്തി​ന് കൊ​ഴു​പ്പു​കൂ​ട്ടാ​ൻ എ​ത്തി​യി​ട്ടു​ണ്ട്. സി.​പി.​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബി​നോ​യ് വി​ശ്വം അ​ട​ക്കം നേ​താ​ക്ക​ളും സ​ജീ​വ​മാ​ണ്. യു.​ആ​ർ. പ്ര​ദീ​പി​ന്റെ വി​ജ​യം ഉ​റ​പ്പി​ക്കു​ന്ന​തി​നൊ​പ്പം ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കു​റ​ഞ്ഞ ഭൂ​രി​പ​ക്ഷം തി​രി​ച്ചു​പി​ടി​ക്കു​ക​യും ഇ​ട​തു​മു​ന്ന​ണി​യു​ടെ ല​ക്ഷ്യ​മാ​ണ്. പ​ഞ്ചാ​യ​ത്തു​ക​ളി​ലും വാ​ർ​ഡു​ക​ളി​ലും ഒ​ക്കെ മു​തി​ർ​ന്ന നേ​താ​ക്ക​ൾ ത​ന്നെ ക​യ​റി​യി​റ​ങ്ങി വോ​ട്ട് തേ​ടു​ക​യാ​ണ്. മു​ൻ മ​ന്ത്രി​യും മ​ണ്ഡ​ല​ത്തി​ലെ എം.​എ​ൽ.​എ​യു​മാ​യി​രു​ന്ന കെ. ​രാ​ധാ​കൃ​ഷ്ണ​ൻ എം.​പി​യും തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ​ജീ​വ​മാ​യു​ണ്ട്.

ഭ​ര​ണ​വി​രു​ദ്ധ വി​കാ​രം മു​ത​ലാ​ക്കി എ​ങ്ങ​നെ​യും മ​ണ്ഡ​ലം പി​ടി​ച്ചെ​ടു​ക്കാ​നാ​കു​മെ​ന്ന വ​ൻ പ്ര​തീ​ക്ഷ​യി​ലാ​ണ് യു.​ഡി.​എ​ഫ് ക്യാ​മ്പ്. ര​മ്യ ഹ​രി​ദാ​സ് ഇ​തി​ന​കം പ​ല​ത​വ​ണ പ്ര​ചാ​ര​ണം പൂ​ർ​ത്തി​യാ​ക്കി​ക്ക​ഴി​ഞ്ഞു. പ്ര​തി​പ​ക്ഷ​നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ, കെ. ​സു​ധാ​ക​ര​ൻ, ശ​ശി ത​രൂ​ർ എം.​പി, കെ. ​മു​ര​ളീ​ധ​ര​ൻ, ര​മേ​ശ് ചെ​ന്നി​ത്ത​ല എ​ന്നി​വ​ര​ട​ക്കം തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ​ജീ​വ​മാ​ണ്. ഷാ​ഫി പ​റ​മ്പി​ൽ എം.​പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ യു​വ​നേ​താ​ക്ക​ൾ മ​ണ്ഡ​ല​ത്തി​ൽ റോ​ഡ് ഷോ​യും ന​ട​ത്തി. മു​സ്‍ലിം ലീ​ഗ് നേ​താ​ക്ക​ളും പ്ര​വ​ർ​ത്ത​ക​രും സ​ജീ​വ​മാ​യി രം​ഗ​ത്തു​ണ്ട്. ഡി.​എം.​കെ സ്ഥാ​നാ​ർ​ഥി​യാ​യ മു​ൻ കോ​ൺ​ഗ്ര​സ് നേ​താ​വ് സു​ധീ​ർ കാ​ര്യ​മാ​യ വെ​ല്ലു​വി​ളി ഉ​യ​ർ​ത്തി​ല്ലെ​ന്നാ​ണ് കോ​ൺ​ഗ്ര​സ് ക്യാ​മ്പി​ന്റെ പ്ര​തീ​ക്ഷ.

പി.​വി. അ​ൻ​വ​ർ എം.​എ​ൽ.​എ​യു​ടെ ഡി.​ഐം.​കെ​യും പ്ര​ചാ​ര​ണ​രം​ഗ​ത്ത് സ​ജീ​വ​മാ​ണ്. ഡി.​എം.​കെ​യു​ടെ ഭാ​വി കൂ​ടി തീ​രു​മാ​നി​ക്കു​ന്ന​താ​കും ചേ​ല​ക്ക​ര​യി​ലെ വി​ധി. എ​ൽ.​ഡി.​എ​ഫ് യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്കൊ​പ്പം എ​ൻ.​ഡി.​എ സ്ഥാ​നാ​ർ​ഥി കെ. ​ബാ​ല​കൃ​ഷ്ണ​നും പ്ര​ചാ​ര​ണ​ത്തി​ൽ സ​ജീ​വ​മു​ണ്ട്. ‘ബാ​ലേ​ട്ട​ന് ഒ​രു വോ​ട്ട്’ എ​ന്ന മു​ദ്രാ​വാ​ക്യ​വു​മാ​യാ​ണ് ബി.​ജെ.​പി പ്ര​ചാ​ര​ണം. അ​തി​നി​ടെ ബി.​ജെ.​പി ശ്ര​ദ്ധ മു​ഴു​വ​ൻ പാ​ല​ക്കാ​ടാ​ണെ​ന്ന ആ​രോ​പ​ണ​വും ഉ​യ​രു​ന്നു​ണ്ട്. മു​തി​ർ​ന്ന നേ​താ​ക്ക​ളൊ​ന്നും കാ​ര്യ​മാ​യി പ്ര​ചാ​ര​ണ​ത്തി​ന് എ​ത്തി​യി​ട്ടി​ല്ല. വി​ജ​യ​പ്ര​തീ​ക്ഷ വെ​ച്ചു​പു​ല​ർ​ത്തു​ന്നി​ല്ലെ​ങ്കി​ലും വോ​ട്ടു​വി​ഹി​തം ഗ​ണ്യ​മാ​യി ഉ​യ​ർ​ത്തു​ക​യാ​ണ് ബി.​​ജെ.​പി ല​ക്ഷ്യം.

Tags:    
News Summary - Chelakkara by election 2024

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.