തിരുവനന്തപുരം: പൊതുപരീക്ഷകള്‍ കൂട്ടത്തോടെ കുഴപ്പത്തിലായിട്ടും നടപടി സ്വീകരിക്കാതെ സർക്കാർ ഒളിച്ചോട്ടം നടത്തുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ചോദ്യപേപ്പര്‍ ക്രമക്കേടിനെക്കുറിച്ച് അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്തി ജയിലിൽ അടക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മൗനത്തിലായ വിദ്യാഭ്യാസ മന്ത്രിയെ മുഖ്യമന്ത്രി സംരക്ഷിക്കുകയാണ്. എല്ലാ ചോദ്യപേപ്പറും തെറ്റിക്കുന്ന ഒരവസ്ഥ ഇതിനുമുമ്പ് ഉണ്ടായിട്ടില്ല. ഇത്രയൊക്കെയായിട്ടും ഏതെങ്കിലും തരത്തിലുള്ള അന്വേഷണത്തിനുപോലും സര്‍ക്കാര്‍ തയാറായിട്ടില്ല. കാരണം വിശദീകരിക്കേണ്ട ബാധ്യത വിദ്യാഭ്യാസ മന്ത്രിക്കുണ്ട്. അദ്ദേഹം ഒന്നും സംഭവിക്കാത്തതുപോലെ അധികാരത്തില്‍ തുടരുകയാണ്.
വിദ്യാഭ്യാസ വകുപ്പിെൻറ ഭരണം ഇടത് അധ്യാപക സംഘടനയായ കെ.എസ്.ടി.എക്ക് വിട്ടുകൊടുത്തതാണ് കൂട്ടക്കുഴപ്പത്തിന് കാരണം. കോടിക്കണക്കിന് രൂപയുടെ ചോദ്യപേപ്പര്‍ കുംഭകോണമാണ് അവര്‍ നടത്തിയത്. എസ്.എസ്.എൽ.സി പരീക്ഷയുടെ ചോദ്യപേപ്പര്‍ തയാറാക്കുന്ന ജോലിപോലും അധ്യാപക സംഘടനയെ ഏൽപിച്ച് മാറിനിന്ന വിദ്യാഭ്യാസ മന്ത്രി പദവിയിൽ തുടരാൻ അയോഗ്യനാണ്. അദ്ദേഹം രാജിെവച്ച് ഒഴിയേണ്ടതാണ്. ചോദ്യപേപ്പര്‍ കുംഭകോണത്തെപ്പറ്റി ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.