ആലപ്പുഴ: പകർച്ചപ്പനി സർവ നിയന്ത്രണങ്ങളും ലംഘിച്ച് പടർന്നുപിടിക്കുന്ന സംസ്ഥാനത്ത് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കേണ്ട സാഹചര്യമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആരോഗ്യമന്ത്രി പ്രസ്താവന നടത്തിയതു കൊണ്ടുമാത്രം മാലിന്യം മാറില്ല. മന്ത്രിയും വകുപ്പും ഗാഢനിദ്രയിലാണ്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ കുറ്റം പറഞ്ഞ് തടിയൂരുന്നതിന് പകരം യുദ്ധകാലാടിസ്ഥാനത്തിൽ ഉണർന്നു പ്രവർത്തിക്കാൻ മുഖ്യമന്ത്രി തയാറാകണമെന്ന് വാർത്തസമ്മേളനത്തിൽ അേദ്ദഹം ആവശ്യപ്പെട്ടു.
മഴക്കാല പൂർവ ശുചീകരണം പൂർണമായി പാളിയതാണ് സ്ഥിതി വഷളാവാൻ കാരണം. പകരം സംവിധാനം ഉണ്ടാക്കാതെ ഹെൽത്ത് ഇൻസ്െപക്ടർമാരെ കൂട്ടത്തോടെ പിരിച്ചുവിട്ടത് പ്രശ്നം വഷളാക്കി. കുന്നുകൂടിക്കിടക്കുന്ന മാലിന്യം നീക്കം ചെയ്യാൻ പൊലീസിെൻറയും അർധസൈനികരുടെയും സഹായം തേടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.