ആലപ്പുഴ: കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ കന്നുകാലി കശാപ്പ് നിയന്ത്രണം നിർവീര്യമാക്കാൻ സംസ്ഥാന സർക്കാർ സ്വീകരിക്കുന്ന നടപടികൾക്ക് പ്രതിപക്ഷ നേതാവ് രമേശ് െചന്നിത്തല പൂർണ പിന്തുണ വാഗ്ദാനം ചെയ്തു. വൻകിട മാംസവിപണന േശ്രണിയെ സഹായിക്കാൻ കേന്ദ്ര സർക്കാർ തകർക്കുന്നത് ലക്ഷക്കണക്കിന് സാധാരണക്കാരുടെ ജീവനോപാധിയാണെന്ന് അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു.
കന്നുകാലി കശാപ്പ് നിയന്ത്രണം ജനങ്ങളുടെ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണ്. ഈ തീരുമാനത്തിന് പിന്നിൽ സാമ്പത്തിക രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ട്. ഇറച്ചി നിരോധന പട്ടികയിൽ ചില മൃഗങ്ങളെ മാത്രം ഉൾപ്പെടുത്തിയതിലെ മാനദണ്ഡം വ്യക്തമാക്കണം. രാഷ്ട്രീയ ലക്ഷ്യങ്ങൾക്ക് വേണ്ടി അടുക്കളയിൽ വരെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന ബി.ജെ.പി സർക്കാർ ഫെഡറൽ വ്യവസ്ഥിതിയെ ദുർബലപ്പെടുത്തുകയാണ്. പാഠപുസ്തകങ്ങളെ കാവിവത്കരിച്ച ശേഷം ഭക്ഷണത്തിനെ വർഗീയവത്കരിക്കുന്നതിലൂടെ ഫാഷിസ്റ്റ് അജണ്ട നടപ്പാക്കാനാണ് ബി.ജെ.പി ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.