തിരുവനന്തപുരം: കേരളത്തിൽ എൽ.ഡി.എഫ് തുടർ ഭരണം വന്നതിനു ശേഷം വിവിധ തരം മാഫിയകൾ സി.പി.എം നെ കീഴടക്കിയെന്ന് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതരുടെയും പോലീസിന്റെയും സഹായത്തോടെയാണ് മാഫിയകൾ തഴച്ചുവളർന്നത്.
മാഫിയകൾ തമ്മിലുള്ള മത്സരത്തിന്റെ പോർവിളികളാണ് സി.പി.എം ജില്ലാ കമ്മറ്റി യോഗങ്ങളിൽ മുഴങ്ങുന്നത്. സി.പി.എം പ്രാദേശിക ഘടകങ്ങളിൽ പലതും ക്വട്ടേഷൻ സംഘങ്ങളാണ്. ചെങ്കൊടി കണ്ടാൽ ജനങ്ങൾക്ക് പേടിക്കേണ്ട അവസ്ഥ.
സി.പി.എം.നേതാക്കളുടെ മക്കളും ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ നേതാക്കളുമാണ് മാഫിയ തലവന്മാർ. സ്വർണ്ണ കടത്ത്, ലഹരി മരുന്നു വില്പന, റിയൽ എസ്റ്റേറ്റ് കച്ചവടം, ഗുണ്ടാ പ്രവർത്തനം എന്നിവയാണ് ഇവരുടെ ആദായകരമായ തൊഴിൽ.
സൈബർ ഗുണ്ടായിസം ഉപയോഗിച്ചാണ് പ്രതിയോഗികളെ ഇവർ വീഴ്ത്തുന്നത്. ഫേസ്ബുക്കിലെ കാഫിർ പ്രയോഗ വ്യാജ നിർമിതിയുടെ ഉപജ്ഞാതാവ് ഒരു സി.പി.എം ജില്ലാ സെക്രട്ടറിയുടെ മകനാണെന്ന് പൊലീസ് കണ്ടെത്തിയെങ്കിലും അറസ്റ്റു ചെയ്യാനോ കേസെടുക്കാനോ ഇതുവരെ തയാറായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.