പത്തനംതിട്ട: എരുമേലിയിൽ ശബരിമല വിമാനത്താവളത്തിനായി ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കുന്നതിന് നഷ്ടപരിഹാരം െകട്ടിെവക്കുന്നതിൽ സർക്കാർ നടത്തുന്നത് ഒളിച്ചുകളി. ഭൂമി ഏറ്റെുക്കാൻ കോട്ടയം കലക്ടറെ ചുമതലപ്പെടുത്തി ഇറങ്ങിയ ഉത്തരവിൽ നഷ്ടപരിഹാരം നൽകുമെന്ന് പറയുന്നുണ്ടെങ്കിലും എത്രയെന്ന് വ്യക്തമാക്കുന്നില്ല. ഉടമസ്ഥതയെക്കുറിച്ച് കേസ് നിലനിൽക്കുന്നതിനാൽ നഷ്ടപരിഹാരത്തുക കോടതിയിൽ കെട്ടിെവക്കുമെന്നാണ് ഉത്തരവിൽ പറയുന്നത്. തുക എത്രയെന്ന് പറയുന്നില്ല. ഭൂമിക്കാണോ, ഭൂമിയിലെ വിളകൾക്കാണോ നഷ്ടപരിഹാരം നൽകുകയെന്നതും വ്യക്തമല്ല.
തോട്ടഭൂമിയുടെ ഉടമസ്ഥത സർക്കാറിനാണ് എന്നാണ് ഭൂപരിഷ്കരണ നിയമം അനുശാസിക്കുന്നത്.
അതിനാൽ ഏറ്റെടുക്കുന്ന ഭൂമിക്ക് വില നൽകേണ്ടതിെല്ലന്ന് നിയമ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഭൂമിയിലെ വിളകൾക്ക് മാത്രമാണ് കൈവശക്കാരന് അവകാശം. അതിനാൽ ഭൂമിയിലെ കൃഷി നശിക്കുമെങ്കിൽ അതിനുമാത്രമാണ് നഷ്ടപരിഹാരം നൽകേണ്ടത്. ഹാരിസൺസ് മലയാളം കമ്പനി റബർ കൃഷി ചെയ്തിരുന്ന ചെറുവള്ളി എസ്റ്റേറ്റ് ഭൂമി ബിഷപ് കെ.പി. യോഹന്നാൻ നേതൃത്വം നൽകുന്ന ബിലീവേഴ്സ് ചർച്ചിെൻറ ഗോസ്പൽ ഫോർ ഏഷ്യ എന്ന സ്ഥാപനത്തിന് കൈമാറിയ നടപടി അനധികൃതമാണെന്നാണ് സർക്കാർ വാദം.
ഹാരിസൺസ് മലയാളം കമ്പനിക്ക് അവർ കൃഷിചെയ്തുവരുന്ന ഭൂമിയിൽ ഉടമസ്ഥതയില്ലെന്നും സംസ്ഥാനത്ത് അവർ കൃഷി നടത്തിവരുന്ന ഒരു ലക്ഷത്തോളം ഏക്കർ ഭൂമിയുടെ ഉടമസ്ഥത സർക്കാറിനാണെന്നും ചൂണ്ടിക്കാട്ടിയാണ് കമ്പനിക്കെതിരെ സംസ്ഥാനെത്ത എട്ട് ജില്ലകളിലെ മുൻസിഫ് കോടതികളിൽ സർക്കാർ സിവിൽ കേസ് നൽകിവരുന്നത്. അതിൽ ആദ്യകേസ് ചെറുവള്ളി എസ്റ്റേറ്റിെൻറ സർക്കാർ ഉടമസ്ഥത അവകാശപ്പെട്ട് ഒ.എസ് 72/19 നമ്പറായി പാലാ മുൻസിഫ് കോടതിയിൽ നൽകിയിരിക്കുന്ന കേസാണ്. മറ്റിടങ്ങളിൽ കേസ് നൽകുന്നതിനുള്ള നടപടികൾ നടന്നുവരുകയാണ്.
നേരേത്ത, ചെറുവള്ളി എസ്റ്റേറ്റിലൂടെ വൈദ്യുതിലൈൻ വലിക്കാൻ മരംമുറിക്കുന്നതിനെതിരെ ഗോസ്പൽ ഫോർ ഏഷ്യ തടസ്സവാദം ഉന്നയിച്ച് നൽകിയ കേസിൽ മുറിക്കുന്ന മരങ്ങളുടെ വില കോടതിയിൽ കെട്ടിെവക്കാൻ അന്ന് ഹൈകോടതി ഉത്തരവിട്ടിരുന്നു. ഭൂമിയുടെ ഉടമസ്ഥത തർക്കം തീരുന്ന മുറക്ക് തുക യഥാർഥ ഉടമക്ക് ൈകമാറാമെന്നും കോടതി ഉത്തരവിട്ടിരുന്നു. അതേമാർഗം ഉപയോഗിച്ചാണ് ഇപ്പോൾ ശബരിമല വിമാനത്താവളത്തിന് ഭൂമി ഏറ്റെടുക്കാൻ സർക്കാർ നീക്കം നടക്കുന്നത്. സർക്കാർ നീക്കത്തിന് പാലാ കോടതി അനുമതി നൽകേണ്ടതുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.