തിരുവനന്തപുരം: സ്വാശ്രയ വിഷയത്തിൽ യൂത്ത് കോൺഗ്രസ് നടത്തുന്ന സമരത്തെയും മാധ്യമങ്ങളെയും വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ചാനലുകാർ വാടകക്കെടുത്ത ആളുകളാണ് തനിക്കെതിരെ കരിെങ്കാടി കാണിച്ചതെന്ന് പിണറായി ആവർത്തിച്ചു. അത് തെൻറ തോന്നലാകാം. എന്നാൽ അത് മാറ്റി പറയേണ്ട കാര്യമില്ല. ഒരു കാലത്തും മാധ്യമപ്രവർത്തകരെ മുഴുവനായും അധിക്ഷേപിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
മാധ്യമപ്രവർത്തകരുടെ രീതിയെ കുറിച്ച് പണ്ടേ തനിക്കറിയാം. രണ്ടാളുടെതായൊരു പ്രതിഷേധം സംഘടിപ്പിക്കേണ്ട അവസ്ഥ യൂത്ത് കോൺഗ്രസിനില്ല. എന്നാൽ കരിെങ്കാടി പ്രകടനം അവർ ഏറ്റെടുത്തതിൽ തർക്കമില്ല. മാധ്യമപ്രവർത്തകരുടെ രീതി പണ്ടേ അറിയാവുന്നതാണ്. ഇങ്ങനെയുള്ള കാര്യങ്ങൾ ചെയ്യുേമ്പാൾ മാധ്യമപ്രവർത്തകർ കൂടുതലാളുകളെ വിളിക്കാറില്ല. ഒന്നോ രണ്ടോ ആളുകൾ ചുമരിൽ പോസ്റ്റർ ഒട്ടിച്ച് അതിെൻറ ചിത്രമെടുത്ത് കാണിക്കുകയാണ് ചെയ്യാറുള്ളതെന്നും മുഖ്യമന്ത്രി പരിഹസിച്ചു. ഇന്നലെ വന്ന് മുഖ്യമന്ത്രിയായതല്ലെന്നും ഇതിന് മുമ്പും കേരളത്തിൽ പ്രവർത്തിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയായതിനു ശേഷം മാധ്യമപ്രവർത്തകർ നന്നായി സഹകരിക്കുന്നുണ്ടെന്നും അദ്ദേഹം കളിയാക്കി.
സഭയിൽ മോശം ഭാഷയിൽ പ്രതിപക്ഷത്തിന് മറുപടി നൽകിയെന്ന ചോദ്യത്തിന് സഭയിലെ കാര്യം ഇവിടെ തീർക്കേണ്ടതില്ലെന്നും അതിന് മറുപടി അവിടെ പറയാമെന്നും പിണറായി പറഞ്ഞു. സമരം എന്ന് അവസാനിപ്പിക്കുമെന്ന ചോദ്യത്തിന് അത് തുടങ്ങിയവർ ആലോചിക്കേണ്ടതാണെന്നും സമരം അവസാനിപ്പിക്കാൻ നിങ്ങൾക്ക് കഴിയാവുന്നത് ചെയ്തോളൂയെന്നും മാധ്യമപ്രവർത്തകരോട് പറഞ്ഞു. വിഷയത്തിൽ സർക്കാർ ഏതുതരത്തിലുള്ള ചർച്ചക്കും അന്നും ഇന്നും തയാറാണെന്നും അദ്ദേഹം വ്യക്തമാക്കി.
യൂത്ത് കോൺഗ്രസ് സമരപന്തലിലേക്ക് പൊലീസ് ഗ്രനേഡ് എറിഞ്ഞെന്ന ആരോപണം അടിസ്ഥാനരഹിതമാണ്. അക്രമസക്തരായവരെ പിരിച്ചുവിടാൻ പുകയുള്ള ടിയർ ഗാസും ഗ്രനേഡുകളും ഉപയോഗിച്ചിരുന്നു. കാറ്റടിച്ചപ്പോൾ അവയിൽ നിന്ന് പന്തലിലേക്ക് പുകചെന്നിട്ടുണ്ടാകാം. അത് സ്വാഭാവികമാണെന്നും പിണറായി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.